ഗാല്‍വാന്‍ സംഘര്‍ഷം; വീഡിയോ പുറത്തുവിട്ട് ചൈനീസ് ഔദ്യോഗികമാധ്യമം; ഇന്ത്യ കടന്നുകയറിയെന്ന് ആരോപണം
കഴിഞ്ഞ ജൂണ്‍ മാസത്തിലുണ്ടായ ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു എന്ന് സമ്മതിച്ചതിന് പിന്നാലെയാണ് ചൈന ഈ വീഡിയോ പുറത്തുവിട്ടത്. ചൈനീസ് മാധ്യമമായ ഷെയ്ന് ഷിവേയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇന്ത്യന്‍ സൈന്യമാണ് ചൈനീസ് മേഖലയിലേക്ക് കയറിയതെന്നും വീഡിയോയില്‍ ചൈന ആരോപിക്കുന്നുണ്ട്. സംഘര്‍ഷത്തില്‍ റെജിമെന്റല്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ മടിച്ചിരുന്ന ചൈന ഒന്‍പത് മാസങ്ങള്‍ക്കുശേഷമാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം […]

കഴിഞ്ഞ ജൂണ്‍ മാസത്തിലുണ്ടായ ഗാല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു എന്ന് സമ്മതിച്ചതിന് പിന്നാലെയാണ് ചൈന ഈ വീഡിയോ പുറത്തുവിട്ടത്. ചൈനീസ് മാധ്യമമായ ഷെയ്ന് ഷിവേയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇന്ത്യന്‍ സൈന്യമാണ് ചൈനീസ് മേഖലയിലേക്ക് കയറിയതെന്നും വീഡിയോയില്‍ ചൈന ആരോപിക്കുന്നുണ്ട്.
സംഘര്‍ഷത്തില്‍ റെജിമെന്റല്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ മടിച്ചിരുന്ന ചൈന ഒന്‍പത് മാസങ്ങള്‍ക്കുശേഷമാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയത്. മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടശേഷം ഇവര്‍ക്ക് മരണാനന്തരബഹുമതി നല്കി ചൈന ആദരിക്കുകയും ചെയ്തു.ചെന്‍ ഹോങ് ജന്‍, ചെന്‍ സിയാംഗ്രോംഗ്, സിയോ സിയുആന്, വാങ് സുഒറാന് എന്നിവര്‍ കൊല്ലപ്പെട്ടാണ് ചൈന പുറത്തുവിടുന്ന വിവരം. നേരത്തെ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ചൈന അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.
സംഘര്‍ഷത്തില്‍ 40ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ടുകളോട് അന്ന് ചൈന പ്രതികരിച്ചിരുന്നില്ല. സംഘര്‍ഷത്തില്‍ എത്ര സൈനികര്‍ക്ക് പരുക്കേറ്റു എന്ന കാര്യത്തില്‍ ചൈന മറുപടി നല്‍കിയിട്ടില്ല.
2020 ജൂണിലാണ് ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യന്‍ സൈന്യവും ചൈനയും ഏറ്റുമുട്ടിയത്. വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍ മറ്റ് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. കഴിഞ്ഞകുറച്ച് ദിവസങ്ങള്‍ക്കിടെ മേഖലയില്‍ പ്രശ്നങ്ങള്‍ക്ക് അയവ് വന്നിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പാംഗോങ് തടാക മേഖലയില്‍ നിന്ന് ഇരുവിഭാഗം സൈനികരും പിന്മാറിയിരുന്നു. ലഡാക്ക് മേഖലകളില്‍നിന്നുള്ള സൈനിക പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തിയെന്നും ഇരുരാജ്യങ്ങളും സൈന്യത്തെ തിരിച്ചിറക്കുകയാണെന്നും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. പ്രശ്ന പരിഹാരത്തിന് ഇന്ത്യ ഉപാദികള്‍ക്ക് വഴങ്ങിയിട്ടില്ലെന്നും ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.