Top

കൊവിഡ് രോഗാരംഭത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലോകാരോഗ്യസംഘടയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച് ചൈന; അന്വേഷകര്‍ക്ക് ആശയക്കുഴപ്പം

27 ദിവസങ്ങളായി 14 ശാസ്ത്രജ്ഞര്‍ അടങ്ങുന്ന വിദഗ്ധസംഘം കൊവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു.

13 Feb 2021 11:24 AM GMT

കൊവിഡ് രോഗാരംഭത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലോകാരോഗ്യസംഘടയ്ക്ക് നല്‍കാന്‍ വിസമ്മതിച്ച് ചൈന; അന്വേഷകര്‍ക്ക് ആശയക്കുഴപ്പം
X

കൊവിഡ് രോഗാരംഭത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോകാരോഗ്യസംഘടനയുടെ അന്വേഷകര്‍ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച് ചൈന. രോഗഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി വുഹാനിലെത്തിയ അന്വേഷകര്‍ക്കാണ് ചൈന വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചത്. കൊവിഡ് രോഗം ആദ്യം സ്ഥിരീകരിച്ച രോഗികളുടെ വിവരങ്ങളും മെഡിക്കള്‍ റെക്കോര്‍ഡുകളും ഉള്‍പ്പെടെയുള്ളവ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറുന്നതില്‍ ചൈന എതിര്‍പ്പറിയിച്ചതായാണ് വിവരം.

കൊവിഡ് മഹാമാരിയുടെ ആദ്യനാളുകളെക്കുറിച്ചുള്ള റെക്കോര്‍ഡുകള്‍ കൈമാറുന്നതിനെ ചൈന നിരന്തരം പ്രതിരോധിക്കുന്നത് ശാസ്ത്രജ്ഞന്മാര്‍ക്ക് മുന്നില്‍ കീറാമുട്ടിയാകുന്നുണ്ട്. വുഹാന്‍ നഗരത്തില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ രോഗത്തിന്റെ ഉറവിടത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകൂവെന്ന് ലോകാരോഗ്യസംഘടന മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. 27 ദിവസങ്ങളായി 14 ശാസ്ത്രജ്ഞര്‍ അടങ്ങുന്ന വിദഗ്ധസംഘം കൊവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു.

കൊവിഡ് രോഗം ചൈനയ്ക്ക് മുന്‍പ് തന്നെ ലോകത്തില്‍ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് ചൈന വാദിച്ചിരുന്നു. എന്നാല്‍ ഈ സിദ്ധാന്തത്തെ സാധീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഡിസംബര്‍ 2019ല്‍ ചൈനയില്‍ രോഗം സ്ഥിരീകരിച്ച 174 പേരുടെ വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. രോഗം വന്ന് ഭേദമായവരില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാനുള്ള അനുമതിയും ചൈന നിഷേധിച്ചതായി അന്വേഷണസംഘം അറിയിച്ചു.

Next Story