കല്യാണവും വേണ്ട, കുട്ടിയും വേണ്ട; ഒറ്റ കുട്ടി നിയമം തിരിച്ചടിയായി; ഒടുവില്‍ ‘ വിവാഹ ക്യാമ്പയിനിറങ്ങി ചൈന’
ഒറ്റക്കുട്ടി എന്ന കര്‍ശന നിയമം ചൈനീസ് സര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിടവെ നിയമം ഉണ്ടാക്കിയ പുതിയ പ്രത്യാഘാതങ്ങള്‍ നേരിടാനൊരുങ്ങി ചൈന. രാജ്യത്തെ വിവാഹങ്ങളില്‍ ക്രമാതീതമായ കുറവാണ് അടുത്ത വര്‍ഷങ്ങളിലായി ഉണ്ടായിരിക്കുന്നത്. ഒറ്റകുട്ടി നയം മൂലം വിവാഹത്തോടെ ചൈനീസ് യുവത്വം മുഖം തിരിച്ചതോടെ വിവാഹരഹിത ജീവിതം ചൈനീസ് യുവ സമൂഹത്തിന്റെ പുതിയ രീതിയായി വളര്‍ന്നു. 2016 ല്‍ ഒറ്റക്കുട്ടി നയം ചൈന എടുത്തുമാറ്റിയിരുന്നു എന്നാല്‍ വിവാഹത്തിനോട് മുഖം തിരിക്കുന്ന സമൂഹമായി ചൈനീസ് യുവത്വം ഇതിനിടയില്‍ പരുവപ്പെട്ടിരുന്നു എന്നാണ് കണക്കുകള്‍ […]

ഒറ്റക്കുട്ടി എന്ന കര്‍ശന നിയമം ചൈനീസ് സര്‍ക്കാര്‍ എടുത്തുകളഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിടവെ നിയമം ഉണ്ടാക്കിയ പുതിയ പ്രത്യാഘാതങ്ങള്‍ നേരിടാനൊരുങ്ങി ചൈന. രാജ്യത്തെ വിവാഹങ്ങളില്‍ ക്രമാതീതമായ കുറവാണ് അടുത്ത വര്‍ഷങ്ങളിലായി ഉണ്ടായിരിക്കുന്നത്. ഒറ്റകുട്ടി നയം മൂലം വിവാഹത്തോടെ ചൈനീസ് യുവത്വം മുഖം തിരിച്ചതോടെ വിവാഹരഹിത ജീവിതം ചൈനീസ് യുവ സമൂഹത്തിന്റെ പുതിയ രീതിയായി വളര്‍ന്നു. 2016 ല്‍ ഒറ്റക്കുട്ടി നയം ചൈന എടുത്തുമാറ്റിയിരുന്നു എന്നാല്‍ വിവാഹത്തിനോട് മുഖം തിരിക്കുന്ന സമൂഹമായി ചൈനീസ് യുവത്വം ഇതിനിടയില്‍ പരുവപ്പെട്ടിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചൈനീസ് സിവില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്തെ വിവാഹനിരക്ക് തുടര്‍ച്ചയായ ആറാം വര്‍ഷവും കുറഞ്ഞു. 2013 നേക്കാള്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം 14 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
1979 ലാണ് വര്‍ധിച്ചു വരുന്ന ജനസംഖ്യ തടയാനായി ചൈനീസ് സര്‍ക്കാര്‍ ഒറ്റക്കുട്ടി നയം പാസാക്കിയത്. 2016 ല്‍ ഇതെടുത്തുകളയുകയും ചെയ്തു. വിവാഹത്തില്‍ നിന്നും യുവത്വം പിന്മാറിയതിനു പുറമെ മറ്റു പ്രത്യാഘാതങ്ങളും ഈ നയം ഉണ്ടാക്കി. ആണ്‍കുട്ടികള്‍ക്കാണ് ചൈനീസ് പരമ്പരാഗത സമൂഹത്തിലെ കുടുംബങ്ങളില്‍ പ്രാധാന്യം. ഇത് പെണ്‍കുട്ടികള്‍ ജനിക്കുന്നത് തടയുന്നതിലേക്ക് നയിച്ചു. ഫലത്തില്‍ ചൈനയിലെ പുരുഷജനസംഖ്യ സ്ത്രീകളേക്കാള്‍ 30 ശതമാനം വര്‍ധിച്ചു.
2011 മുതലാണ് ഇതിന്റെ പ്രത്യഘാതങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. ആ വര്‍ഷം രാജ്യത്തെ ജനസഖ്യയില്‍ ജോലി ചെയ്യുന്ന പ്രായക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 2014 ല്‍ ഇത് 30 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇതിനു പിന്നാലെയാണ് 2016 ല്‍ ചൈന ഒറ്റക്കുട്ടി നയം പിന്‍വലിച്ചത്.
അതേസമയം ഒറ്റകുട്ടി നയം മാത്രമല്ല വിവാഹത്തോട് മുഖം തിരിക്കാന്‍ ചൈനീസ് ജനതയെ പ്രേരിപ്പിക്കുന്നത്. രാജ്യത്ത് സമൂഹത്തില്‍ വന്ന ആധുനിക മാറ്റങ്ങള്‍ വിവാഹത്തെക്കുറിച്ചുള്ള പൊതുധാരണകള്‍ മാറ്റാനിടയാക്കി.
നിലവിലെ പ്രതിസന്ധി മറികടക്കാന്‍ വിവാഹം പ്രോത്സാഹിക്കുന്ന ക്യാമ്പയിനു തുടക്കം കുറിച്ചിരിക്കുകയാണ് ചൈന. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗം യുവാക്കള്‍ക്കിടയില്‍ വിവാഹം പ്രോത്സാഹിപ്പിക്കാനുള്ള വിവിധ പദ്ധതികളാണ് നടത്തുന്നത്. ഒറ്റയ്ക്ക് കഴിയുന്നവര്‍ക്ക് പങ്കാളിയെ കണ്ടെത്തല്‍, ഡേറ്റിംഗ് ഇവന്റുകള്‍, വിവാഹ സുസ്ഥിര പദ്ധതികള്‍ എന്നിവയാണ് ഇവര്‍ നടത്തുന്നത്. ചൈനീസ് ദേശീയ മാധ്യമങ്ങളിലും ഈ ക്യാമ്പയിന് ശക്തമാണ്. കുട്ടികള്‍ കുടുംബത്തിന്റെ മാത്രം വിഷയമല്ലെന്നും രാജ്യത്തിന്റേതു കൂടിയാണെന്നുമാണ് ദേശീയ മാധ്യമങ്ങളിലെ ക്യാമ്പയിന്.
- TAGS:
- china