Top

കൊറോണ വൈറസ് ഉത്ഭവം; യുഎസ് ആരോപണം തള്ളി ചൈന

കൊറോണ വൈറസ് ഉത്ഭവം സംബന്ധിച്ച യുഎസ് ആരോപണം തള്ളി ചൈന. യു എസ് ചൈനയ്‌ക്കെതിരെ ഗൂഢാലോചനാ സിദ്ധാന്തങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും ചൈന ആരോപിച്ചു. കൊറോണ വൈറസ് ഉത്ഭവം സംബന്ധിച്ച പുതിയ അന്വേഷണം നടത്താന്‍ യുഎസ് ലോകാരോഗ്യ സംഘടനയുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയാണ് ചൈന ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് സാഹോ ലിജിയനാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. ലോകാരോഗ്യസംഘടന അന്വേഷണത്തെ അവമതിക്കലാണ് വീണ്ടും കൊറോണ വൈറസ് ചോര്‍ച്ച സംബന്ധിച്ച് പുനരന്വേഷണ ആവശ്യമെന്ന് […]

27 May 2021 3:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊറോണ വൈറസ് ഉത്ഭവം; യുഎസ് ആരോപണം തള്ളി ചൈന
X

കൊറോണ വൈറസ് ഉത്ഭവം സംബന്ധിച്ച യുഎസ് ആരോപണം തള്ളി ചൈന. യു എസ് ചൈനയ്‌ക്കെതിരെ ഗൂഢാലോചനാ സിദ്ധാന്തങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും ചൈന ആരോപിച്ചു. കൊറോണ വൈറസ് ഉത്ഭവം സംബന്ധിച്ച പുതിയ അന്വേഷണം നടത്താന്‍ യുഎസ് ലോകാരോഗ്യ സംഘടനയുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയാണ് ചൈന ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് സാഹോ ലിജിയനാണ് ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയത്. ലോകാരോഗ്യസംഘടന അന്വേഷണത്തെ അവമതിക്കലാണ് വീണ്ടും കൊറോണ വൈറസ് ചോര്‍ച്ച സംബന്ധിച്ച് പുനരന്വേഷണ ആവശ്യമെന്ന് ചൈനീസ് വക്താവ് സൂചിപ്പിച്ചു. വൈറസിനെതിരെ ആഗോള വ്യാപകമായി ഐക്യത്തോടെയുള്ള പോരാട്ടത്തിന് തുരങ്കം വെക്കുന്നതാണ് പുതിയ നീക്കമെന്നും ചൈനീസ് വക്താവ് പറഞ്ഞു.

ചൈന തുറന്നുകൊടുത്തതുപോലെ യുഎസ് വൈറോളജി ലാബുകളില്‍ ഡബ്ബു എച്ച് ഒ വിദഗ്ദ സംഘത്തെ അനുവദിക്കണം. അത്തരം സുതാര്യമായ നടപടികളാണ് യു എസ്സില്‍ നിന്നുണ്ടാകേണ്ടതെന്ന് ചൈനീസ് വക്താവ് ചുണ്ടിക്കാണിച്ചു. ഫോര്‍ട്ട് ഡെ ട്രിക്ക് സൈനിക ബേയ്‌സിലെ ലാബുകളടക്കമുളള യു എസ് ലാബുകള്‍ പരിശോനയ്ക്കായി തുറന്നുകൊടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഡബ്ബു എച്ച് ഒ വിദഗ്ധര്‍ നടത്തിയ അന്വേഷണത്തില്‍ വവ്വാലില്‍ നിന്നാണ് കൊറോണ വ്യാപനമുണ്ടായതെന്നാണ് ഇപ്പോഴത്തെ നിഗമനം.

എന്നാല്‍ കഴിഞ്ഞ ദിവസം വാള്‍ട്ട് സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വുഹാന്‍ ലാബിലെ ജീവനക്കാര്‍ ചൈന ആദ്യമായി കൊറോണ സ്ഥിരീകരണ പ്രഖ്യപനം നടത്തുന്നതിന് മാസങ്ങള്‍ക്കു മുന്‍പ് തന്നെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നതായി വ്യക്തമാക്കിയിരുന്നു. യു എസ് രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് വാള്‍ട്ട് സ്ട്രീറ്റ് ജേര്‍ണല്‍ വാര്‍ത്ത പുറത്തുവിട്ടത്.

തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖനി തൊഴിലാളികള്‍ക്ക് അജ്ഞാതരോഗം പടര്‍ന്നു പിടിച്ചിരുന്നു. വവ്വാലില്‍ നിന്നുണ്ടായ കൊറോണ വൈറസാണിതെന്നായിരുന്നു നിഗമനം.എന്നാല്‍ ഗവേഷകര്‍ ഇതിന്റെ സാമ്പിളുകള്‍ പരിശോധക്കു കൊണ്ടുപോയതായും വാള്‍ട്ട് സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ചൈന അന്നു തന്നെ നിഷേധിച്ചിരുന്നു.

Next Story