Top

ടോക്യോയില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്; ഇന്ത്യക്ക് ഉന്നം പിഴച്ചു

2021 ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ചൈയിലേക്കു പോയി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിലിളില്‍ ഒളിമ്പിക് റെക്കോഡ് കുറിച്ചാണ് ചൈനീസ് താരം യാങ് ഷിയാന്‍ സ്വര്‍ണം വെടി വച്ചിട്ടത്. അവസാന ഷോട്ട് വരെ മുന്നിട്ട് നിന്ന റഷ്യന്‍ താരം അനസ്താഷ്യ ഗലാഷിനയുടെ അവസാന ഷോട്ടിലെ പിഴവാണ് ചൈനീസ് താരത്തിന് സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്. അവസാന ഷോട്ടില്‍ ഒമ്പതു പോയിന്റ് കടക്കാന്‍ റഷ്യന്‍ താരത്തിന് ആയില്ല എന്നാല്‍ മോശം ഷോട്ടിലും ഈ നേട്ടം കൈവരിച്ച […]

24 July 2021 12:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടോക്യോയില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്; ഇന്ത്യക്ക് ഉന്നം പിഴച്ചു
X

2021 ഒളിമ്പിക്സിലെ ആദ്യ സ്വര്‍ണ മെഡല്‍ പ്രതീക്ഷിച്ചതുപോലെ തന്നെ ചൈയിലേക്കു പോയി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിലിളില്‍ ഒളിമ്പിക് റെക്കോഡ് കുറിച്ചാണ് ചൈനീസ് താരം യാങ് ഷിയാന്‍ സ്വര്‍ണം വെടി വച്ചിട്ടത്. അവസാന ഷോട്ട് വരെ മുന്നിട്ട് നിന്ന റഷ്യന്‍ താരം അനസ്താഷ്യ ഗലാഷിനയുടെ അവസാന ഷോട്ടിലെ പിഴവാണ് ചൈനീസ് താരത്തിന് സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.

അവസാന ഷോട്ടില്‍ ഒമ്പതു പോയിന്റ് കടക്കാന്‍ റഷ്യന്‍ താരത്തിന് ആയില്ല എന്നാല്‍ മോശം ഷോട്ടിലും ഈ നേട്ടം കൈവരിച്ച ചൈനീസ് താരം സ്വര്‍ണം സ്വന്തമാക്കി. 251.8 എന്ന പോയിന്റുകള്‍ നേടിയാണ് ചെനീസ് താരം പുതിയ ഒളിമ്പിക് റെക്കോഡിട്ടത്. 251.1 പോയിന്റാണ് അനസ്താഷ്യ നേടിയത്. 230.6 പോയിന്റുകള്‍ നേടിയ സ്വിസ് താരം നിന ക്രിസ്റ്റ്യന്‍ വെങ്കിം നേടി.

അതേസമയം ഇന്ത്യ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഈയിനത്തില്‍ വനിത ഷൂട്ടര്‍മാര്‍ നിരാശപ്പെടുത്തി. ആദ്യ എട്ടില്‍ എത്താന്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ക്ക് ആര്‍ക്കുമായില്ല. 626.5 പോയിന്റുകള്‍ നേടിയ എലവെനില്‍ വലരിവന്‍ പതിനാമത് ആയും 621.9 പോയിന്റുകള്‍ നേടിയ അപൂര്‍വി ചന്ദേല 36-ാമതും ആയാണ് യോഗ്യത റൗണ്ട് അവസാനിപ്പിച്ചത്.

Next Story

Popular Stories