ചൈനയുടെ നിരോധനം; പ്രതികരണം അറിയിച്ച് ബിബിസി
ബിബിസി ചാനലിന് ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ബിബിസി. ചൈനയുടെ ഈ പ്രവൃത്തിയില്‍ ഖേദമുണെന്നാണ് ബിബിസി പ്രതികരിച്ചത്. പക്ഷാപാത രഹിതവും സത്യസന്ധവുമായ വാര്‍ത്തയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും ബിബിസി വ്യക്തമാക്കി. ‘ചൈനീസ് സര്‍ക്കാരിന്റെ ഈ പ്രവൃത്തിയില്‍ ഖേദമുണ്ട്. ലോകത്തെ തന്നെ മികച്ച മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് ബിബിസി. സത്യസന്ധമായ വാര്‍ത്തകള്‍ പേടിയും പക്ഷാപാതവുമില്ലാതെയാണ് ഞങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.’ ബിബിസി ബിബിസി വേള്‍ഡ് ന്യൂസിനെ ബാന്‍ ചെയ്യുക എന്ന ചൈനയുടെ തീരുമാനം മാധ്യമ സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണ്. മാധ്യമ […]

ബിബിസി ചാനലിന് ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ബിബിസി. ചൈനയുടെ ഈ പ്രവൃത്തിയില്‍ ഖേദമുണെന്നാണ് ബിബിസി പ്രതികരിച്ചത്. പക്ഷാപാത രഹിതവും സത്യസന്ധവുമായ വാര്‍ത്തയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും ബിബിസി വ്യക്തമാക്കി.
‘ചൈനീസ് സര്‍ക്കാരിന്റെ ഈ പ്രവൃത്തിയില്‍ ഖേദമുണ്ട്. ലോകത്തെ തന്നെ മികച്ച മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനമാണ് ബിബിസി. സത്യസന്ധമായ വാര്‍ത്തകള്‍ പേടിയും പക്ഷാപാതവുമില്ലാതെയാണ് ഞങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്.’
ബിബിസി
ബിബിസി വേള്‍ഡ് ന്യൂസിനെ ബാന്‍ ചെയ്യുക എന്ന ചൈനയുടെ തീരുമാനം മാധ്യമ സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണ്. മാധ്യമ സ്വാതന്ത്ര്യത്തില്‍ വിലയൊരു നിയന്ത്രണമാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ സ്വയം അപകീര്‍ത്തിപ്പെടുത്തുന്ന പ്രവൃത്തിയാണ് ചൈന ചെയ്തതെന്ന് ബ്രിട്ടന്റെ ഫോറിന് സെക്രട്ടറി ഡൊമിനിക് റാബ് അഭിപ്രായപ്പെട്ടു.
അതേസമയം ഉള്ളടക്ക ലംഘനത്തെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ചൈനയുടെ വാദം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതാണ് ബിബിസി വേള്‍ഡ് ന്യൂസ് ചാനലിനെ വിലക്കാന്‍ കാരണമെന്നും ചൈനീസ് സർക്കാർ പറഞ്ഞു.
ചൈനയുടെ ടിവി റേഡിയോ ഭരണ നിര്‍വ്വഹണ സംവിധാനമാണ് പ്രക്ഷേപണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ചാനല്‍ ലംഘിച്ചുവെന്ന് പറഞ്ഞത്. ചാനലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും, ചൈനയുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ വ്രണപ്പെടുത്തതാവണമെന്ന നിര്‍ദ്ദേശങ്ങള്‍ ചാനല്‍ ലംഘിച്ചുവെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്.
ചൈനയില്‍ ബിബസിക്ക് ഇനി മുതല്‍ പ്രക്ഷേപണം സാധ്യമല്ല. പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.