മൂന്ന് കുട്ടികളാവാം; പ്രത്യാഘാതം തിരിച്ചറിഞ്ഞതിനു പിന്നാലെ സുപ്രധാന നയം മാറ്റവുമായി ചൈന
ചൈനയില്‍ ജനസംഖ്യാ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെ പ്രധാന നയം മാറ്റവുമായി സര്‍ക്കാര്‍. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാവാം എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. 2016 ല്‍ ഒറ്റക്കുട്ടി എടുത്ത് കളഞ്ഞ് രണ്ടു കുട്ടികളാവാം എന്ന ഇളവ് ചൈനീസ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കാം എന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്രെ നേതൃത്വത്തില്‍ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം.മെയ് ആദ്യവാരം പുറത്തു വന്ന കണക്കുകളില്‍ ചൈനയിലെ ജനസംഖ്യാ […]
31 May 2021 2:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചൈനയില്‍ ജനസംഖ്യാ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെ പ്രധാന നയം മാറ്റവുമായി സര്‍ക്കാര്‍. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാവാം എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. 2016 ല്‍ ഒറ്റക്കുട്ടി എടുത്ത് കളഞ്ഞ് രണ്ടു കുട്ടികളാവാം എന്ന ഇളവ് ചൈനീസ് സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കാം എന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്രെ നേതൃത്വത്തില്‍ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം.മെയ് ആദ്യവാരം പുറത്തു വന്ന കണക്കുകളില്‍ ചൈനയിലെ ജനസംഖ്യാ വളര്‍ച്ച പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ചൈനയിലെ ജനസംഖ്യാ വളര്‍ച്ച 0.53 ശതമാനം മാത്രമാണ്. 2000-2010 കാലയളവില്‍ 0.57 ശതമാനമായിരുന്നു വളര്‍ച്ച. പതിവില്‍ കവിഞ്ഞ് ജനസംഖ്യ കുറയുന്നതില്‍ ആശങ്കയിലാണ് ചൈനീസ് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ക്രമാതീതമായ ജനസംഖ്യാ വര്‍ധനവ് തടയാനായി സര്‍ക്കാര്‍ 1979 ല്‍ നടപ്പാക്കിയ ഒറ്റക്കുട്ടി നയം ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് വിദഗ്ധാഭിപ്രായം. ഈ നയം 2016 ല്‍ നിര്‍ത്തിയെങ്കിലും ചൈനീസ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറത്തേക്ക് കാര്യങ്ങള്‍ പോയി. ഒറ്റ കുട്ടി നയം മൂലം കുടുംബ ജീവിത്തിലേക്ക് കടക്കുന്നതില്‍ നിന്നു പോലും ചൈനീസ് യുവത മാറി നില്ക്കുകയാണുണ്ടായത്. ഇതിനു പുറമെ പതിറ്റാണ്ടുകളോളം ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്ന നിയമ മൂലം ജനസംഖ്യ ഇടിയാനും തുടങ്ങി. മറ്റു പ്രത്യാഘാതങ്ങളും ഈ നയം ഉണ്ടാക്കി. പരമ്പരാഗതമായി ആണ്‍കുട്ടികള്‍ക്കാണ് ചൈനയിലെ കുടുംബങ്ങളില്‍ പ്രാധാന്യം. ഇത് പെണ്‍കുട്ടികള്‍ ജനിക്കുന്നത് തടയുന്നതിലേക്ക് നയിച്ചു. ഫലത്തില്‍ ചൈനയിലെ പുരുഷജനസംഖ്യ സ്ത്രീകളേക്കാള്‍ 30 ശതമാനം വര്‍ധിച്ചു.
2011 മുതലാണ് ഇതിന്റെ പ്രത്യഘാതങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. ആ വര്‍ഷം രാജ്യത്തെ ജനസഖ്യയില്‍ ജോലി ചെയ്യുന്ന പ്രായക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 2014 ല്‍ ഇത് 30 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഇതിനു പിന്നാലെയാണ് 2016 ല്‍ ചൈന ഒറ്റക്കുട്ടി നയം പിന്‍വലിച്ചത്.
നേരത്തെ ചൈനീസ് സിവില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്തെ വിവാഹനിരക്ക് തുടര്‍ച്ചയായ ആറാം വര്‍ഷവും കുറഞ്ഞിരിക്കുകയാണ്. 2013 നേക്കാള്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം 14 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജനസംഖ്യ വര്‍ധിപ്പിക്കാനായി വിവാഹം പ്രോത്സാഹിക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചൈനയില്‍ നടക്കുന്നുണ്ട്.
- TAGS:
- china
- Population Control