Top

‘അഡ്മിഷനൊപ്പം സ്ത്രീധനം വാങ്ങില്ലെന്ന പ്രസ്താവനയിലും കുട്ടികള്‍ ഒപ്പിടണം’; നിര്‍ദ്ദേശവുമായി ഗവര്‍ണര്‍

സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിനായി വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുട്ടികള്‍ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്ന സമയത്തു തന്നെ ഇതാനയുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം. അവരുടെ അഡ്മിഷനൊപ്പം സ്ത്രീധനം വാങ്ങില്ലെന്ന പ്രസ്താവനയില്‍ ഒപ്പിടണം എന്ന വ്യവസ്ഥ കൊണ്ടുവരേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലകളില്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്തുതന്നെ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയില്‍ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണം. ഇതിനായി […]

16 July 2021 4:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അഡ്മിഷനൊപ്പം സ്ത്രീധനം വാങ്ങില്ലെന്ന പ്രസ്താവനയിലും കുട്ടികള്‍ ഒപ്പിടണം’; നിര്‍ദ്ദേശവുമായി ഗവര്‍ണര്‍
X

സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിനായി വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം ആവശ്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുട്ടികള്‍ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്ന സമയത്തു തന്നെ ഇതാനയുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം. അവരുടെ അഡ്മിഷനൊപ്പം സ്ത്രീധനം വാങ്ങില്ലെന്ന പ്രസ്താവനയില്‍ ഒപ്പിടണം എന്ന വ്യവസ്ഥ കൊണ്ടുവരേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലകളില്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്തുതന്നെ വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവനയില്‍ ഒപ്പിടണമെന്ന വ്യവസ്ഥ കൊണ്ടുവരണം. ഇതിനായി മാധ്യമങ്ങളുടെ ഉള്‍പ്പെടെയുള്ളവരുടെ സഹകരണം കൂടിയേ തീരു. സ്ത്രീധനത്തിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ചു നില്‍ക്കണമെന്നാണ് എല്ലാവരോടുമുള്ള അഭ്യര്‍ത്ഥന’, ഗവര്‍ണര്‍ പറഞ്ഞു.

സ്ത്രീധനം എന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. അതിനെതിരെ പോരാടേണ്ടത് എല്ലാവരുടെയും കടമയും ഉത്തരവാദിത്തവുമാണ്. വിവാഹ സമയത്ത് നിര്‍ബന്ധിതമായുള്ള സ്ത്രീധനം പാടില്ല. വധുവിന് തന്റെ വആ പെണ്‍കുട്ടിയും അവരുടെ വീട്ടുകാരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലായിരിക്കണം. അതില്‍ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമുണ്ടാവരുതെന്ന് പറഞ്ഞ ഗവര്‍ണര്‍ വിവിധ മേഖലകളില്‍ സ്ത്രീകളുടെ സംഭാവന വളരെ വലുതാണെന്നും അഭിപ്രായപ്പെട്ടു.

ALSO READ: കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി; ‘മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് സാധിച്ചു’

സ്ത്രീധനത്തെ ചൊല്ലി പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ ഉപവാസ സമരം നടത്തിയത്. പെണ്‍കുട്ടികള്‍ സ്ത്രീധനത്തോട് നോ പറയണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ സമരം. തന്റെ പ്രതിഷേധത്തിന് പിന്നില്‍ യാതൊരു രാഷ്ട്രീയവുമില്ലെന്നും ഇത് സമൂത്തിലെ അനീതിക്കെതിരെയുള്ള തന്റെ പ്രതിഷേധമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ALSO READ: ‘ജീവനാണ് പ്രധാനം’; എല്ലാവരും നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് വ്യാപാരികളോട് എ വിജയരാഘവന്‍

Next Story