എംഎൽഎ കെകെ രമയുടെ സന്ദർശനത്തിനിടെ കുട്ടികൾക്ക് മർദനം
നാദാപുരം: മുതുവടത്തൂരിൽ ദമ്പതികൾ തമ്മിലുള്ള കുടുംബ പ്രശ്നത്തിൽ കെ.കെ രമയുടെ സന്ദർശനത്തിനിടെ കുട്ടികൾക്ക് മർദ്ദനം. കുട്ടികൾ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുതുവടത്തൂർ പൂവോളി അബ്ദുല്ലയുടെ മക്കളായ അറഫാസ് (14) ഷൻസാ ഫാത്തിമ (9) മഹറിൻ ഫാത്തിമ (11) അബ്ദുദുല്ലയുടെ സഹോദരൻ്റെ മക്കളായ ഫിസ ഫാത്തിമ (13) മുഹമ്മദ് ദയാൻ (10) എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്. പ്രദേശത്ത് യുഡിഎഫ് നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്ച്ച വൈകുന്നേരം കെകെ രമ എംഎൽഎ അബ്ദുല്ലയുടെ വീട്ടിലെത്തിയത്. […]
7 July 2021 10:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നാദാപുരം: മുതുവടത്തൂരിൽ ദമ്പതികൾ തമ്മിലുള്ള കുടുംബ പ്രശ്നത്തിൽ കെ.കെ രമയുടെ സന്ദർശനത്തിനിടെ കുട്ടികൾക്ക് മർദ്ദനം. കുട്ടികൾ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുതുവടത്തൂർ പൂവോളി അബ്ദുല്ലയുടെ മക്കളായ അറഫാസ് (14) ഷൻസാ ഫാത്തിമ (9) മഹറിൻ ഫാത്തിമ (11) അബ്ദുദുല്ലയുടെ സഹോദരൻ്റെ മക്കളായ ഫിസ ഫാത്തിമ (13) മുഹമ്മദ് ദയാൻ (10) എന്നിവർക്കാണ് മർദനത്തിൽ പരിക്കേറ്റത്.
പ്രദേശത്ത് യുഡിഎഫ് നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്ച്ച വൈകുന്നേരം കെകെ രമ എംഎൽഎ അബ്ദുല്ലയുടെ വീട്ടിലെത്തിയത്. ഇതിനിടെ ആക്ഷൻ കമ്മിറ്റി തങ്ങളുടെ കുടുംബം കലക്കാനുള്ള നീക്കത്തിൽ നിന്ന് ആക്ഷൻ കമ്മിറ്റി പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുമായി അബ്ദുദുല്ലയുടെ മക്കളും സഹോദരൻ്റെ മക്കളുമുണ്ടായിരുന്നു.
ഇതിനിടെ എംഎൽഎ എത്തിയപ്പോൾ എംഎൽഎയോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടികളുടെ മാതാവിൻ്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്ലക്കാർഡ് വലിച്ചു കീറി നശിപ്പിച്ചു. പ്ലകാർഡ് കെട്ടിയ വടി പിടിച്ച് വാങ്ങി മർദിക്കുകയായിരുന്നെന്നാണ് അബ്ദുല്ലയുടെ മകൻ അറഫാസ് പറഞ്ഞു.
- TAGS:
- children attacked
- KK Rema
- UDF