അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്; പൊലീസിനെതിരെ ശിശുക്ഷേമസമിതി
തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിലെ പരാതിയില്‍ പൊലീസിനെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍. എഫ്ഐആറില്‍ വിവരം നല്കിയ ആളുടെ സ്ഥാനത്ത് തന്റെ പേര് വന്നത് തെറ്റാണെന്നും പിഴവ് തിരുത്തണമെന്നും അഡ്വ: എം സുനന്ദ ആവശ്യപ്പെട്ടു. ‘ഞങ്ങള്‍ ഒരിക്കലും വിവരം പൊലീസിന് കൈമാറിയിട്ടില്ല. ആരാണോ വിവരം നല്‍കിയത് അവരുടെ പേരാണ് അതില്‍ വരേണ്ടത്. കുട്ടിക്ക് കൗണ്‍സില്‍ കൊടുത്ത് റിപ്പോര്‍ട്ട് ഹാജരാക്കണം എന്ന് മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്. അത് അനുസരിച്ച് കൗണ്‍സില്‍ കൊടുത്തു, റിപ്പോര്‍ട്ട് ഹാജരാക്കി. എന്നാല്‍ […]

തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിലെ പരാതിയില്‍ പൊലീസിനെതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍. എഫ്ഐആറില്‍ വിവരം നല്കിയ ആളുടെ സ്ഥാനത്ത് തന്റെ പേര് വന്നത് തെറ്റാണെന്നും പിഴവ് തിരുത്തണമെന്നും അഡ്വ: എം സുനന്ദ ആവശ്യപ്പെട്ടു.
‘ഞങ്ങള്‍ ഒരിക്കലും വിവരം പൊലീസിന് കൈമാറിയിട്ടില്ല. ആരാണോ വിവരം നല്‍കിയത് അവരുടെ പേരാണ് അതില്‍ വരേണ്ടത്. കുട്ടിക്ക് കൗണ്‍സില്‍ കൊടുത്ത് റിപ്പോര്‍ട്ട് ഹാജരാക്കണം എന്ന് മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടത്. അത് അനുസരിച്ച് കൗണ്‍സില്‍ കൊടുത്തു, റിപ്പോര്‍ട്ട് ഹാജരാക്കി. എന്നാല്‍ വിവരം നല്‍കിയവരുടെ കോളത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പേരല്ല കൊടുക്കേണ്ടത്.’ അഡ്വ: എം സുനന്ദ പറഞ്ഞു.
ഈ പരാതിയില്‍ അമ്മയ്ക്കെതിരെ മൊഴി നല്കാന് പിതാവ് സഹോദരനെ ഉപദ്രവിച്ച് നിര്‍ബന്ധിച്ചിച്ചെന്ന് ഇളയകുട്ടി വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന് മകളെ കേസില്‍ കുടുക്കിയതാണെന്ന് മാതാപിതാക്കളും ചൂണ്ടിക്കാട്ടി.
‘മകളുടെ നിരപരാധിത്വം തെളിയിക്കണം എന്നതാണ് എന്റെ ആവശ്യം. അതിന് അവരുടെ മകനെ വീണ്ടും കൗണ്‍സിലിംഗും മെഡിക്കല്‍ പരിശോധനയും നടത്തണം.’ യുവതിയുടെ അച്ഛന് പറഞ്ഞു.
മകന്റെ പരാതിയിലായിരുന്നു 37കാരിയായ അമ്മയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തത്. ഈ പരാതിയ്ക്ക് പിന്നില്‍ മകളുടെ ഭര്‍ത്താവിന്റെ വൈരാഗ്യമാണെന്നാണ് കുടുംബം പറയുന്നത്. മകളെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നെന്നും അതില്‍ സഹികെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി അകന്ന് കഴിയുന്നതെന്നും മാതാവ് പറഞ്ഞു.
17ഉം 14ഉം 11ഉം വയസുള്ള മൂന്ന് ആണ്‍കുട്ടികളും ആറ് വയസുള്ള പെണ്‍കുട്ടിയുമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന യുവതിക്കുള്ളത്. പ്രണയിച്ചായിരുന്നു ഇവരുടെ വിവാഹം. അകന്ന് കഴിയാന്‍ തുടങ്ങിയതിന് ശേഷം ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു. നിയമപരമായി വിവാഹമോചനം നേടാതെയായിരുന്നു ഇത്. വിവാഹശേഷം മൂന്ന് കുട്ടികളെ ഇയാള്‍ ഒപ്പം കൊണ്ടുപോകുകയും ചെയ്തു. വിഹാമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചതിനെ എതിര്‍ത്തും ജീവനാംശം ആവശ്യപ്പെട്ടും യുവതി പരാതി നല്കി. ഇതിനേത്തുടര്‍ന്നുള്ള വിരോധമാണ് പരാതിക്ക് കാരണമെന്നും യുവതിയുടെ കുടുംബം പറയുന്നു.
- TAGS:
- POCSO