പരാതിയുമായി ചെന്ന പെണ്‍കുട്ടിയോട് മോശം പെരുമാറ്റം; ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍മാനെതിരെ ബാലാവകാശ കമ്മീഷനും കേസെടുത്തു
കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്മാന് ഇഡി ജോസഫിനെതിരെ ബാലാവകാശ കമ്മീഷന് കേസെടുത്തു.പരാതിയുമായെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കേസിലാണ് നടപടി. ഇഡി ജോസഫിനെ ശിശുക്ഷേമ സമിതി ചെയര്മാന് സ്ഥാനത്തു നിന്നു നീക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്ന് കമ്മീഷന് ചെയര്മാന് അറിയിച്ചു. ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് പതിനേഴുകാരിയെ വിളിച്ചുവരുത്തി ചെയര്മാന് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഇയാള്‍ക്കെതിരെ പെണ്‍കുട്ടി മജിസ്ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ […]

കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്മാന് ഇഡി ജോസഫിനെതിരെ ബാലാവകാശ കമ്മീഷന് കേസെടുത്തു.
പരാതിയുമായെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കേസിലാണ് നടപടി.
ഇഡി ജോസഫിനെ ശിശുക്ഷേമ സമിതി ചെയര്മാന് സ്ഥാനത്തു നിന്നു നീക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ടെന്ന് കമ്മീഷന് ചെയര്മാന് അറിയിച്ചു.
ഒക്ടോബര്‍ 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് പതിനേഴുകാരിയെ വിളിച്ചുവരുത്തി ചെയര്മാന് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
ഇയാള്‍ക്കെതിരെ പെണ്‍കുട്ടി മജിസ്ട്രേറ്റിനുമുന്നില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.