Top

മുഖ്യമന്ത്രി ക്യാമ്പസില്‍: വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങള്‍ കുറിച്ചെടുത്തു

സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ നവകേരളം-യുവകേരളത്തിന് കൊച്ചിയില്‍ തുടക്കമായി. കുസാറ്റില്‍ നടന്ന ആദ്യ പരിപാടിയില്‍ ന്യുവാല്‍സ്, കെടിയു, ആരോഗ്യ സര്‍വകലാശാല, ഫിഷറീസ് എന്നീ സര്‍വകലാശാലകളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പഠനത്തോടൊപ്പം ജോലി പരിചയം, പരീക്ഷാ കലണ്ടറുകളുടെ ഏകീകരണം, ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കല്‍, കോഴ്‌സുകളുടെ പരിഷ്‌കാരം തുടങ്ങിയ വിഷയങ്ങള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. നിര്‍ദ്ദേശങ്ങളെല്ലാം കുറിച്ചെടുത്ത മുഖ്യമന്ത്രി പരിഹാരം ഉണ്ടാകുമെന്ന് വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം കൂട്ടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ […]

1 Feb 2021 9:58 AM GMT

മുഖ്യമന്ത്രി ക്യാമ്പസില്‍: വിദ്യാര്‍ത്ഥികളുടെ നിര്‍ദ്ദേശങ്ങള്‍ കുറിച്ചെടുത്തു
X

സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിയായ നവകേരളം-യുവകേരളത്തിന് കൊച്ചിയില്‍ തുടക്കമായി. കുസാറ്റില്‍ നടന്ന ആദ്യ പരിപാടിയില്‍ ന്യുവാല്‍സ്, കെടിയു, ആരോഗ്യ സര്‍വകലാശാല, ഫിഷറീസ് എന്നീ സര്‍വകലാശാലകളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

പഠനത്തോടൊപ്പം ജോലി പരിചയം, പരീക്ഷാ കലണ്ടറുകളുടെ ഏകീകരണം, ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ അധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കല്‍, കോഴ്‌സുകളുടെ പരിഷ്‌കാരം തുടങ്ങിയ വിഷയങ്ങള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു. നിര്‍ദ്ദേശങ്ങളെല്ലാം കുറിച്ചെടുത്ത മുഖ്യമന്ത്രി പരിഹാരം ഉണ്ടാകുമെന്ന് വ്യക്തമാക്കി.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം കൂട്ടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണ ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഉടന്‍ ലഭ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളില്‍ കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലും സംവാദ പരിപാടി നടക്കും.

ഫെബ്രുവരി ആറിന് കേരള സര്‍വകലാശാലയിലും എട്ടിന് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലും 11 ന് കാലിക്കറ്റ് സര്‍വകലാശാലയിലും 13 ാം തിയ്യതി കണ്ണൂര്‍ സര്‍വകലാശാലയിലുമാണ് സംവാദം നടക്കുന്നത്.

Next Story