ഇന്ത്യയ്ക്ക് അഭിമാനം; മീരാഭായ് ചാനുവിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി
ഭാരോദ്വഹന വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാബായ് ചാനുവിന് അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ചാനു നേടിയത്. മീരാബായ് ചാനുവിന്റെ വിജയം ഒളിമ്പിക്സില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയായിരുന്നു ചാനുവിന്റെ മെഡല്‍ നേട്ടം. അവസാന ശ്രമത്തില്‍ 117 കിലോ ഉയര്‍ത്തുവാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ […]
24 July 2021 4:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഭാരോദ്വഹന വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാബായ് ചാനുവിന് അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ചാനു നേടിയത്. മീരാബായ് ചാനുവിന്റെ വിജയം ഒളിമ്പിക്സില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ഇന്ന് നടന്ന മത്സരത്തില്‍ സ്നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയും ഉയര്‍ത്തിയായിരുന്നു ചാനുവിന്റെ മെഡല്‍ നേട്ടം. അവസാന ശ്രമത്തില്‍ 117 കിലോ ഉയര്‍ത്തുവാന്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ചാനു ശ്രമിച്ചുവെങ്കിലും അത് സാധിച്ചില്ല. 210 കിലോ ഉയര്‍ത്തിയ ചൈനീസ് താരം ഹോയി ആണ് സ്വര്‍ണ്ണം നേടിയത്. ഇന്തോനേഷ്യയുടെ വിന്‍ഡി ആയിഷ വെങ്കല മെഡല്‍ നേടി. ഒളിമ്പിക്സ് റെക്കോഡോടു കൂടിയാണ് ചൈനീസ് താരത്തിന്റെ സ്വര്‍ണനേട്ടം.