പട്ടിക ജാതിക്കാര്‍ക്ക് എന്തെങ്കിലും നല്കിയാല് മതിയെന്നാണ് മുഖ്യമന്ത്രി പിണറായിക്ക്: കൊടിക്കുന്നില്‍ സുരേഷ്
പട്ടിക ജാതിക്കാര്‍ക്ക് എന്തെങ്കിലും നല്കിയാല് മതിയെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ കൊടിക്കുന്നില്‍ സുരേഷ് എംപി. തെരഞ്ഞെടുപ്പിന് മുന്‍പ് എന്തെല്ലാം മോഹനസുന്ദരവാഗ്ദാനങ്ങളാണ് ഇടതുമുന്നണി നല്‍കിയതെന്നും എന്നാല്‍ മന്ത്രിസഭയിലേക്കെത്തിയപ്പോള് പട്ടികജാതി വകുപ്പിന് പുറമെ കേവലം ഒരു അണ്ടര്‍ സെക്രട്ടറി കൈകാര്യം ചെയ്യുന്ന ദേവസ്വം എന്ന ഉപവകുപ്പാണ് മന്ത്രി രാധാകൃഷ്ണന് നല്‍കിയതെന്നും എംപി കുറ്റപ്പെടുത്തി. അതേസമയം, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് രണ്ടു മന്ത്രിമാരുണ്ടാട്ടിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അധ:സ്ഥിതിതര്ക്കും പാര്‍ശ്വവല്‍ക്കാരിക്കപ്പെട്ടവര്‍ക്കും വേണ്ടി സംസ്ഥാനത്ത് ആദ്യത്തെ സമരം […]
18 Jun 2021 7:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പട്ടിക ജാതിക്കാര്‍ക്ക് എന്തെങ്കിലും നല്കിയാല് മതിയെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ കൊടിക്കുന്നില്‍ സുരേഷ് എംപി.
തെരഞ്ഞെടുപ്പിന് മുന്‍പ് എന്തെല്ലാം മോഹനസുന്ദരവാഗ്ദാനങ്ങളാണ് ഇടതുമുന്നണി നല്‍കിയതെന്നും എന്നാല്‍ മന്ത്രിസഭയിലേക്കെത്തിയപ്പോള് പട്ടികജാതി വകുപ്പിന് പുറമെ കേവലം ഒരു അണ്ടര്‍ സെക്രട്ടറി കൈകാര്യം ചെയ്യുന്ന ദേവസ്വം എന്ന ഉപവകുപ്പാണ് മന്ത്രി രാധാകൃഷ്ണന് നല്‍കിയതെന്നും എംപി കുറ്റപ്പെടുത്തി.
അതേസമയം, ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് രണ്ടു മന്ത്രിമാരുണ്ടാട്ടിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അധ:സ്ഥിതിതര്ക്കും പാര്‍ശ്വവല്‍ക്കാരിക്കപ്പെട്ടവര്‍ക്കും വേണ്ടി സംസ്ഥാനത്ത് ആദ്യത്തെ സമരം നയിച്ച സാമൂഹ്യപരിഷ്കര്‍ത്താവാണ് മഹാത്മ അയ്യന്‍കാളിയെന്ന് കൊടിക്കുന്നില്‍ വ്യക്തമാക്കി. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മാനുഷികമൂല്യങ്ങള്‍ നേടാന്‍ ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും അതിന് നേതൃത്വം നല്‍കാനുള്ള ചരിത്രപരമായ കടമ നിര്‍വഹിക്കുകയും തിരിച്ചറിയുകയും ചെയ്തത് കൊണ്ഗ്രസ്സാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
വലിയവിള മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യന്‍കാളിയുടെ 80-ആം ചരമ വാര്‍ഷിക ദിനാചാരണത്തില്‍ ‘അഹിംസ’ ഭക്ഷ്യ കിറ്റിന്റെയും എന്‍95 മാസ്കിന്റെയും വിതരാണോദ്ഘാടനം നിര്‍വഹിച്ച് അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.