Top

ശിവശങ്കറെ കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്ന; ‘കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി’

ശിവശങ്കറിന് തന്നെ അടുത്തറിയാമായിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി ആയതുമുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നുവെന്നും സ്വപ്‌ന സുരേഷ് മൊഴി നല്‍കി.

11 Oct 2020 2:01 AM GMT

ശിവശങ്കറെ കോണ്‍സുലേറ്റുമായുള്ള കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രിയെന്ന് സ്വപ്ന; ‘കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി’
X

യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനെ നിയോഗിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്ന് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. ആ സ്വകാര്യകൂടിക്കാഴ്ച്ചയിലാണ് കോണ്‍സുലേറ്റ് കാര്യങ്ങള്‍ നോക്കാന്‍ മുഖ്യമന്ത്രി ശിവശങ്കറിനെ ചുമതലപ്പെടുത്തിയതെന്നും സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞു.

കോണ്‍സുലേറ്റ് കാര്യങ്ങളില്‍ ശിവശങ്കറിന് മാത്രമാണ് ചുമതലയെന്ന് മുഖ്യമന്ത്രി അന്ന് സൂചിപ്പിച്ചിരുന്നു എന്നാണ് സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴി. ഇതിന് ശേഷം ശിവശങ്കര്‍ തന്നെ സ്ഥിരമായി വിളിക്കുമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിന് തന്നെ അടുത്തറിയാമായിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി ആയതുമുതല്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നുവെന്നും സ്വപ്‌ന സുരേഷ് മൊഴി നല്‍കി.

Next Story