Top

കിഫ്ബിക്കെതിരായ അന്വേഷണം: ഇ ഡിയെ തടയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി: കിഫ്ബിക്കെതിരായ എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്‌ അന്വേഷണം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. അന്വേഷണം നടത്തുന്നത് ഒരു കേന്ദ്ര ഏജന്‍സിയാണെന്നും അതില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും സുനില്‍ അറോറ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു കേന്ദ്ര ഏജന്‍സിയുടെ നടപടിയില്‍ ഇടപെടാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് നടക്കുന്നു എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ നടക്കുന്ന ഒരന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു […]

7 March 2021 3:22 AM GMT

കിഫ്ബിക്കെതിരായ അന്വേഷണം: ഇ ഡിയെ തടയില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍
X

ന്യൂഡല്‍ഹി: കിഫ്ബിക്കെതിരായ എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്‌ അന്വേഷണം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. അന്വേഷണം നടത്തുന്നത് ഒരു കേന്ദ്ര ഏജന്‍സിയാണെന്നും അതില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും സുനില്‍ അറോറ പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു കേന്ദ്ര ഏജന്‍സിയുടെ നടപടിയില്‍ ഇടപെടാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് നടക്കുന്നു എന്ന പേരില്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ നടക്കുന്ന ഒരന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രതികരണം.

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നയിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലാണ് ഇ ഡി പ്രവര്‍ത്തിക്കുന്നതെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണെന്നും ആരോപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചത്. ഒരു കേസില്‍ സാക്ഷികളെ വിളിച്ചു വരുത്തുന്നത് വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാവണം. എന്നാല്‍ ഇവിടെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാധ്യമ പ്രചാരണത്തിനാണ് ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണ്. വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയത്. 2019 മെയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഇത് ഇപ്പോള്‍ സംഭവിച്ച കാര്യമല്ല. ഇതിന് യാതൊരു അടിയന്തിര സ്വഭാവവും ഇല്ല. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി 28ന് കൊച്ചിയില്‍ ബിജെപി പ്രചാരണ യോഗത്തില്‍ നടത്തിയ പ്രസംഗം അവരുടെ രാഷ്ട്രീയ ഇടപെടലിന്റെ സൂചനയാണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെയും സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെയും ആക്രമിച്ചുകൊണ്ടാണ് അവര്‍ സംസാരിച്ചത്. അന്വേഷണ കാര്യത്തില്‍ ഇ ഡി കാണിക്കുന്ന അനാവശ്യ ധൃതിയും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നതും ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്നും മുഖ്യമന്ത്രി കത്തില്‍ പ്രതിപാദിച്ചിരുന്നു.

കിഫ്ബിക്കെതിരായ ഇഡി നടപടിയെ തുടര്‍ന്ന് ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരിന്റെ ആക്കം കൂട്ടുകയും ചെയ്തു. ഇഡിയുടെ നടപടിയെ രാഷ്ട്രീയമായി നേരിടാന്‍ തന്നെയാണ് സിപിഐഎമ്മിന്റെയും തീരുമാനം.

Next Story