തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്; നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
തെരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പടെയുള്ള പരിപാടികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പ്രചാരണത്തിലോ, അനുബന്ധ പ്രവര്‍ത്തനങ്ങളിലോ കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടുള്ളതല്ല. നിര്‍ദ്ദേശ ലംഘിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളും ഉറപ്പുവരുത്തണമെന്നും കമ്മീഷന് അറിയിച്ചു. കൊട്ടിക്കലാശത്തിന് അനുമതി നല്‍കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു. പ്രചാരണത്തിലടക്കം കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. നിയന്ത്രണം ലംഘിച്ചാല്‍ പൊലീസ് കേസെടുക്കും. കൊട്ടിക്കലാശത്തിന് പകരമായി ഞായറാഴ്ച വൈകീട്ട് ഏഴ് മണി വരെ പ്രചാരണം നടത്താമെന്ന ഇളവാണ് കമ്മീഷന് […]

തെരഞ്ഞെടുപ്പ് പ്രചാരണമുള്‍പ്പടെയുള്ള പരിപാടികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പ്രചാരണത്തിലോ, അനുബന്ധ പ്രവര്‍ത്തനങ്ങളിലോ കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടുള്ളതല്ല. നിര്‍ദ്ദേശ ലംഘിക്കപ്പെടുന്നില്ലെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷികളും ഉറപ്പുവരുത്തണമെന്നും കമ്മീഷന് അറിയിച്ചു.
കൊട്ടിക്കലാശത്തിന് അനുമതി നല്‍കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു. പ്രചാരണത്തിലടക്കം കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. നിയന്ത്രണം ലംഘിച്ചാല്‍ പൊലീസ് കേസെടുക്കും. കൊട്ടിക്കലാശത്തിന് പകരമായി ഞായറാഴ്ച വൈകീട്ട് ഏഴ് മണി വരെ പ്രചാരണം നടത്താമെന്ന ഇളവാണ് കമ്മീഷന് അനുവദിച്ചിട്ടുള്ളത്.
രാജ്യം കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിലേക്ക് നീങ്ങുകയാണെന്ന ഉണ്ടായെന്ന മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ വര്‍ദ്ധനയും കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. ഒടുവില്‍ ലഭിക്കുന്ന കൊവിഡ് കണക്കുകള്‍ പ്രകാരം പ്രതിദിന കൊവിഡ് കണക്കുകളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന മുന്നറിയിപ്പും ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്നേ ഉച്ചഭാഷിണികള്‍ നിരോധിച്ചു. അവിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം കര്ശനനിയന്ത്രണങ്ങളുണ്ടാവും.