‘ജമ്മുകാശ്മീര്‍ കേവലം റിയല്‍ എസ്റ്റേറ്റ് ഭൂമിയല്ല’ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് പി ചിദംബരം
ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ജമ്മുകാശ്മീര്‍ കേവലം ഒരു തുണ്ട് റിയല്‍ എസ്റ്റേറ്റ് ഭൂമിയല്ല. അവിടെ ജനങ്ങളുണ്ട്. അവരുടെ ആഗ്രഹങ്ങളും അധികാരങ്ങളും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചൂണ്ടിക്കാണിച്ചു. ലോക്സഭയുടെ വര്‍ഷകാല സമ്മേളത്തില്‍ തന്നെ ജമ്മുകാശ്മീരിന് മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നിയമങ്ങള്‍ പിന്‍വലിച്ച് സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് പി ചിദംബരം ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 24ന് ജമ്മുകാശ്മീരിലെ നാലുമുഖ്യമന്ത്രിമാരുള്പ്പടെ 14 രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി […]
21 Jun 2021 6:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ജമ്മുകാശ്മീര്‍ കേവലം ഒരു തുണ്ട് റിയല്‍ എസ്റ്റേറ്റ് ഭൂമിയല്ല. അവിടെ ജനങ്ങളുണ്ട്. അവരുടെ ആഗ്രഹങ്ങളും അധികാരങ്ങളും ബഹുമാനിക്കപ്പെടേണ്ടതുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചൂണ്ടിക്കാണിച്ചു.
ലോക്സഭയുടെ വര്‍ഷകാല സമ്മേളത്തില്‍ തന്നെ ജമ്മുകാശ്മീരിന് മേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവാദ നിയമങ്ങള്‍ പിന്‍വലിച്ച് സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് പി ചിദംബരം ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 24ന് ജമ്മുകാശ്മീരിലെ നാലുമുഖ്യമന്ത്രിമാരുള്പ്പടെ 14 രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ചക്കൊരുങ്ങുന്നതിന്റെ പാശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ പ്രസ്താവന.
ജമ്മുകാശ്മീരിന്റെ പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ചിദംബരം പറഞ്ഞു. ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുകയാണ് ജൂണ്‍ 24 യോഗത്തില്‍ എടുക്കേണ്ട ആദ്യ നടപടിയെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നിലവിലുണ്ടെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നും, പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രം ജനങ്ങള്‍ക്ക് അനുവദിക്കാത്തത് ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും പ്രസ്താവിച്ചിരുന്നു.