‘ഛോട്ട രാജന് മരിച്ചിട്ടില്ല’; വിശദീകരണവുമായി എയിംസ്
ന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാരാജന് കൊവിഡ് ബാധിച്ച് മരിച്ചെന്നത് വ്യാജ വാര്‍ത്തയെന്ന് എയിംസ്. തീഹാര്‍ ജയിലിലായിരുന്ന ഛോട്ടാ രാജന് രോഗ ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ഇന്ന് മരിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് എയിംസ് അധികൃതര്‍ രംഗത്തെത്തി. അദ്ദേഹം ജീവനോടെയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഛോട്ട രാജന് കൊവിഡ് സ്ഥിരീകരിച്ചെന്നും അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹത്തെ ഹാജരാക്കാന്‍ സാധിക്കില്ലെന്നും തിങ്കളാഴ്ച്ച തിഹാര്‍ ജയിലിലെ അസിസ്റ്റന്റ് ജയിലര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. […]

ന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാരാജന് കൊവിഡ് ബാധിച്ച് മരിച്ചെന്നത് വ്യാജ വാര്‍ത്തയെന്ന് എയിംസ്. തീഹാര്‍ ജയിലിലായിരുന്ന ഛോട്ടാ രാജന് രോഗ ബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ഇന്ന് മരിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് എയിംസ് അധികൃതര്‍ രംഗത്തെത്തി. അദ്ദേഹം ജീവനോടെയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഛോട്ട രാജന് കൊവിഡ് സ്ഥിരീകരിച്ചെന്നും അതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അദ്ദേഹത്തെ ഹാജരാക്കാന്‍ സാധിക്കില്ലെന്നും തിങ്കളാഴ്ച്ച തിഹാര്‍ ജയിലിലെ അസിസ്റ്റന്റ് ജയിലര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. അദ്ദേഹം എയിംസ് ചികിത്സയിലാണെന്നും ജയിലര്‍ കോടതിയെ ധരിപ്പിച്ചിരുന്നു. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്നും പിടിയിലായതിനുശേഷം രാജന് തീഹാര്‍ ജയിലിലെ അതീവ സുരക്ഷയുള്ള സെല്ലില്‍ തടവില്‍ കഴിഞ്ഞുവരികയായിരുന്നു.
തീഹാര്‍ ജയിലിലെ ഏകാന്ത തടവറയില്‍ പാര്‍പ്പിച്ചിരുന്ന രാജന് കൊവിഡ് രോഗം വന്നതെങ്ങനെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. ജയിലിലെ സഹതടവുകാരുമായി രാജന് ഒരുതരത്തിലും ഇടപഴകിയിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ഏതെങ്കിലും ജയില്‍ ഉദ്യോഗസ്ഥനില്‍ നിന്നാകാം ഇയാള്‍ക്ക് രോഗം പരന്നതെന്നാണ് പ്രാഥമിക നിഗമനം. തീഹാര്‍ ജയിലില്‍ ഇതുവരെ 170 തടവുകാര്‍ക്കും 60ല്‍പ്പരം ജയില്‍ ജീവനക്കാര്‍ക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ALSO READ: രണ്ടാംഘട്ട കൊവിഡ് വ്യാപനം; കര്‍ണ്ണാടകയില്‍ പടര്‍ന്നു പിടിച്ചത് പൂര്‍ണ്ണമായും ജനിതക മാറ്റം വന്ന വൈറസ്
കൊള്ളയടിക്കല്‍, കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട് 70 ഓളം ക്രിമിനല്‍ കേസുകളാണ് മുംബൈയില്‍ രാജനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1993 ലെ മുംബൈ സീരിയല്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ ഹനീഫ് കടവാലയെ കൊലപ്പെടുത്തിയ കേസില്‍ രാജനേയും സഹായിയേയും മുംബൈയിലെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 2011 ല്‍ മാധ്യമപ്രവര്ത്തകന് ജ്യോതിര്‍മയ് ദേയെ കൊലപ്പടുത്തിയ കേസിലാണ് 2018ല്‍ കോടതി ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.
- TAGS:
- AIIMS
- Chotta Rajan
- Covid 19