Top

ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യയെ നാളെ ഛേത്രി നയിക്കും, ഗ്യാലറിയില്‍ കാണികള്‍ക്കു പ്രവേശനം

ലോകകപ്പ് യോഗ്യതാ റൗണ്ട് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ നാളെ കരുത്തരായ ഖത്തറിനെ നേരിടും. ദോഹയില്‍ ഇന്ത്യന്‍ സമയം രാത്രി 10:30 മുതലാണ് മത്സരം. ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ച ഇന്ത്യന്‍ ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കായാണ് മത്സരിക്കുന്നത്. നാളത്തെ മത്സരത്തില്‍ ഇന്ത്യയെ സുനില്‍ ഛേത്രി നയിക്കുമെന്ന് എ.ഐ.എഫ്.എഫ്. അറിയിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങുന്നതിനാല്‍ താരങ്ങളുടെ ഫിറ്റ്‌നെസ് സംബന്ധിച്ച ആശങ്കയിലാണ് ടീം. ഗ്രൂപ്പില്‍ ഇനി മൂന്നു മത്സരങ്ങള്‍ കൂടിയാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. നാളത്തെ മത്സരം കഴിഞ്ഞാല്‍ […]

2 Jun 2021 6:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യയെ നാളെ ഛേത്രി നയിക്കും, ഗ്യാലറിയില്‍ കാണികള്‍ക്കു പ്രവേശനം
X

ലോകകപ്പ് യോഗ്യതാ റൗണ്ട് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യ നാളെ കരുത്തരായ ഖത്തറിനെ നേരിടും. ദോഹയില്‍ ഇന്ത്യന്‍ സമയം രാത്രി 10:30 മുതലാണ് മത്സരം. ലോകകപ്പ് യോഗ്യതാ പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ച ഇന്ത്യന്‍ ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കായാണ് മത്സരിക്കുന്നത്.

നാളത്തെ മത്സരത്തില്‍ ഇന്ത്യയെ സുനില്‍ ഛേത്രി നയിക്കുമെന്ന് എ.ഐ.എഫ്.എഫ്. അറിയിച്ചു. നീണ്ട ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങുന്നതിനാല്‍ താരങ്ങളുടെ ഫിറ്റ്‌നെസ് സംബന്ധിച്ച ആശങ്കയിലാണ് ടീം.

ഗ്രൂപ്പില്‍ ഇനി മൂന്നു മത്സരങ്ങള്‍ കൂടിയാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. നാളത്തെ മത്സരം കഴിഞ്ഞാല്‍ ഏഴിന് ബംഗ്ലാദേശിനെതിരേയും 15-ന് അഫ്ഗാനിസ്ഥാനെതിരേയുമാണ് മറ്റു മത്സരങ്ങള്‍. എല്ലാ മത്സരങ്ങളും ദോഹയിലാണ് നടക്കുന്നത്.

മത്സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയത്തിലേക്ക് ആരാധകരെ പ്രവേശിപ്പിക്കാന്‍ ഖത്തര്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്‌റ്റേഡിയം കപ്പാസിറ്റിയുടെ 50 ശതമാനം കാണികള്‍ക്കായിരിക്കും പ്രവേശനം.

Next Story

Popular Stories