Top

”ഛേത്രി ഇന്ത്യയുടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ”; താരത്തെ മുക്തകണ്ഠം പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയെ സാക്ഷാന്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയോട് ഉപമിച്ചു മുന്‍ ഇന്ത്യന്‍ താരം ബൈച്ചുങ് ബൂട്ടിയ. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ആരും ഛേത്രിയെ വെല്ലുവിളിക്കാന്‍ ഇല്ലെന്നും ഇപ്പോഴും തന്റെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതിലൂടെ ഛേത്രി യുവതാരങ്ങള്‍ക്ക് മാതൃകയാണെന്നും ബൂട്ടിയ പറഞ്ഞു. ”ഛേത്രിയെ അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിലും ഇപ്പോള്‍ ദേശീയ ക്യാമ്പിലും പലകുറി നേരില്‍ക്കണ്ട് സംസാരിച്ചിട്ടുണ്ട്. തികച്ചും പ്രൊഫഷണലായ സമീപനമാണ് ഛേത്രിയുടേത്. അതു തന്നെ വലിയൊരു ത്യാഗമാണ്. പുതിയ തലമുറയ്ക്ക് ഛേത്രിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്”- […]

9 Jun 2021 2:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”ഛേത്രി ഇന്ത്യയുടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ”; താരത്തെ മുക്തകണ്ഠം പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍
X

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയെ സാക്ഷാന്‍ ക്രിസ്റ്റിയനോ റൊണാള്‍ഡോയോട് ഉപമിച്ചു മുന്‍ ഇന്ത്യന്‍ താരം ബൈച്ചുങ് ബൂട്ടിയ. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ ആരും ഛേത്രിയെ വെല്ലുവിളിക്കാന്‍ ഇല്ലെന്നും ഇപ്പോഴും തന്റെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതിലൂടെ ഛേത്രി യുവതാരങ്ങള്‍ക്ക് മാതൃകയാണെന്നും ബൂട്ടിയ പറഞ്ഞു.

”ഛേത്രിയെ അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിലും ഇപ്പോള്‍ ദേശീയ ക്യാമ്പിലും പലകുറി നേരില്‍ക്കണ്ട് സംസാരിച്ചിട്ടുണ്ട്. തികച്ചും പ്രൊഫഷണലായ സമീപനമാണ് ഛേത്രിയുടേത്. അതു തന്നെ വലിയൊരു ത്യാഗമാണ്. പുതിയ തലമുറയ്ക്ക് ഛേത്രിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്”- ബൂട്ടിയ പറഞ്ഞു.

”പ്രതിഭയ്‌ക്കൊപ്പം അധ്വാനം കൂടി ചേര്‍ന്നാല്‍ ആര്‍ക്കും ലോകം കീഴടക്കാം. അതിന്റെ ഏീറ്റവും വലിയ ഉദാഹരണാമണ് പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുതേത്. അതാണ് കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ ടീം കാത്തിരിക്കുന്നത്. ടീമിലെ മുതിര്‍ന്ന താരമെന്ന നിലയില്‍ ഛേത്രി വേണം ഇതിനായി മുന്നില്‍ നിന്നു നയിക്കാന്‍.”- ബൂട്ടിയ പറഞ്ഞു.

ഏഷ്യന്‍ മേഖലയുടെ ലോകകപ്പ് േയാഗ്യതാ റൗണ്ടില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ടീം ഇന്ത്യ നേടിയ തകര്‍പ്പന്‍ ജയത്തിനു പിന്നാലെയാണ് ബൂട്ടിയയുടെ കുറിപ്പ്.

യോഗ്യതാ റൗണ്ടില്‍ ഇന്ത്യ തങ്ങളുടെ ആദ്യ ജയമാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ നേടിയത്. ജയത്തോടെ ഏഷ്യന്‍ കപ്പിനുള്ള യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കാനും ഇന്ത്യക്കായി. മത്സരത്തില്‍ ഇന്ത്യയുടെ രണ്ടുഗോളുകളും നേടിയത് ഛേത്രിയായിരുന്നു.

Next Story

Popular Stories