Top

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ മുഖത്തടിച്ച് കളക്ടര്‍; വിവാദമായതോടെ മാപ്പുപറഞ്ഞ് തടിതപ്പി

ചത്തീസ്ഗഢില്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ മുഖത്തടിച്ച് കളക്ടര്‍. കഴിഞ്ഞ ദിവസമാണ് സുരാജ്പൂര്‍ ജില്ലയിലെ കളക്ട്റായ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കലക്ട്റുള്‍പ്പെടുന്ന സംഘം പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് കളക്ട്ര്‍ ഇയാളുടെ ഫോണ്‍ വലിച്ചറിയുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഒപ്പമുണ്ടായിരുന്ന പോലീസ് ഓഫീസര്‍മാരോട് യുവാവിനെ അടിയ്ക്കാന്‍ കളക്ട്ര്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. സുരാജ്പ്പൂരില്‍ നടപ്പാക്കി വരുന്ന സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് തനിക്ക് യുവാവിനോട് അത്തരത്തില്‍ […]

23 May 2021 1:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ മുഖത്തടിച്ച് കളക്ടര്‍; വിവാദമായതോടെ മാപ്പുപറഞ്ഞ് തടിതപ്പി
X

ചത്തീസ്ഗഢില്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവാവിന്റെ മുഖത്തടിച്ച് കളക്ടര്‍. കഴിഞ്ഞ ദിവസമാണ് സുരാജ്പൂര്‍ ജില്ലയിലെ കളക്ട്റായ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ കലക്ട്റുള്‍പ്പെടുന്ന സംഘം പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് കളക്ട്ര്‍ ഇയാളുടെ ഫോണ്‍ വലിച്ചറിയുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ഒപ്പമുണ്ടായിരുന്ന പോലീസ് ഓഫീസര്‍മാരോട് യുവാവിനെ അടിയ്ക്കാന്‍ കളക്ട്ര്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

സുരാജ്പ്പൂരില്‍ നടപ്പാക്കി വരുന്ന സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് തനിക്ക് യുവാവിനോട് അത്തരത്തില്‍ പെരുമാറേണ്ടി വന്നതെന്നാണ് കളക്ടറുടെ വിശദീകരണം.
യുവാവിനെ അവഹേളിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ പെരുമാറ്റത്തിലുണ്ടായ അപാകതയ്ക്ക് മാപ്പുപറയുന്നതായും കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തന്റെ കടമയാണെന്ന് കളക്ട്ര്‍ സംഭവത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞു.

https://twitter.com/anshuman_sunona/status/1396137404298260487

അതേ സമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുത്തശ്ശിയ്ക്ക് ഭക്ഷണവുമായി പോകുന്നതിനിടെയാണ് കളക്ടറുടെ മര്‍ദ്ദനമേല്‍ക്കേണ്ടിവന്നതെന്ന് യുവാവ് പറഞ്ഞു. അക്കാര്യം അറിയിച്ചിട്ടും കളക്ട്ര്‍ താന്‍ പറയുന്നത് ശ്രദ്ധിച്ചില്ലെന്നാണ് യുവാവിന്റെ പ്രതികരണം.

മെഡിക്കല്‍ റിപ്പോര്‍ട്ട് കൊണ്ടുവരാമെന്ന് പറഞ്ഞിട്ടും കളക്ട്ര്‍ തനിക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നുവെന്നും യുവാവ് ചൂണ്ടിക്കാണിച്ചു. കളക്ട്ര്‍ക്കെതിരെ പരാതി നല്‍കുന്നത് സംബന്ധിച്ച ചോദ്യത്തിന് യുവാവ് വ്യക്തമായ മറുപടി നല്കിയില്ല. വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷപാര്‍ട്ടികളും പ്രതികരിച്ചിട്ടില്ല.

Next Story