Top

‘വെച്ചുപൊറുപ്പിക്കില്ല’; ലോക്ഡൗണ്‍ ലംഘനം ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച കളക്ട്റെ പുറത്താക്കി മുഖ്യമന്ത്രി

ചത്തീസ്ഗഢില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നോരിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കളക്ട്ര്‍ക്കെതിരെ നടപടിയെടുത്ത് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. യുവാവിനെ മര്‍ദ്ദിച്ച കളക്ടറെ പുറത്താക്കാന്‍ ഉത്തരവിട്ടു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് താന്‍ വാര്‍ത്തയറിഞ്ഞതെന്നും ഏറെ ദുഖഃകരവും അപലപനീയവുമായ സംഭവമാണ് നടന്നതെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സുരാജ്പൂര്‍ജില്ലയിലെ കളക്ട്റായ രണ്‍ബീര്‍ ശര്‍മ്മ ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചത്. അടിക്കുന്നതിന്റെ വീഡിയോ സാമഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. […]

23 May 2021 1:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വെച്ചുപൊറുപ്പിക്കില്ല’; ലോക്ഡൗണ്‍ ലംഘനം ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച കളക്ട്റെ പുറത്താക്കി മുഖ്യമന്ത്രി
X

ചത്തീസ്ഗഢില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നോരിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കളക്ട്ര്‍ക്കെതിരെ നടപടിയെടുത്ത് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍. യുവാവിനെ മര്‍ദ്ദിച്ച കളക്ടറെ പുറത്താക്കാന്‍ ഉത്തരവിട്ടു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് താന്‍ വാര്‍ത്തയറിഞ്ഞതെന്നും ഏറെ ദുഖഃകരവും അപലപനീയവുമായ സംഭവമാണ് നടന്നതെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സുരാജ്പൂര്‍ജില്ലയിലെ കളക്ട്റായ രണ്‍ബീര്‍ ശര്‍മ്മ ലോക്ക്ഡൗണ്‍ ലംഘിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചത്. അടിക്കുന്നതിന്റെ വീഡിയോ സാമഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ബൈക്കില്‍ യാത്ര ചെയ്യവെ കളക്ട്റുള്‍പ്പെടുന്ന സംഘം യുവാവിനെ പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് കളക്ട്ര്‍ ഇയാളുടെ ഫോണ്‍ വലിച്ചറിയുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

ഒപ്പമുണ്ടായിരുന്ന പോലീസ് ഓഫീസര്‍മാരോട് യുവാവിനെ അടിയ്ക്കാന്‍ കളക്ട്ര്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. സുരാജ്പൂരില്‍ നടപ്പാക്കി വരുന്ന സംമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് തനിക്ക് യുവാവിനോട് അത്തരത്തില്‍ പെരുമാറേണ്ടി വന്നതെന്നും യുവാവിനെ അവഹേളിക്കാന്‍ തനിക്ക് ഉദ്യോശിച്ചില്ലെന്നും തന്റെ പെരുമാറ്റത്തിലുണ്ടായ അപാകതയ്ക്ക് മാപ്പുപറയുന്നതായും കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ തന്റെ കടമയാമെന്ന് കളക്ട്ര്‍ സംഭവത്തെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്.

അതേ സമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുത്തശ്ശിയ്ക്ക് ഭക്ഷണവുമായി പോകുന്നതിനിടെയാണ് കളക്ടറുടെ മര്‍ദ്ദന മേല്ക്കേണ്ടിവന്നതെന്ന് യുവാവ് പറഞ്ഞു. അക്കാര്യം അറിയിച്ചിട്ടും കളക്ട്ര്‍ താന്‍ പറയുന്നത് ശ്രദ്ധിച്ചില്ലെന്ന് യുവാവ് വ്യക്തമാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് കൊണ്ടുവരാമെന്ന് പറഞ്ഞിട്ടും കളക്ട്ര്‍ തനിക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നുവെന്നും യുവാവ് ചൂണ്ടിക്കാണിച്ചു. കളക്ട്ര്‍ക്കെതിരെ പരാതി നല്കുന്നത് സംബന്ധിച്ച ചോദ്യത്തിന് യുവാവ് വ്യക്തമായ മറുപടി നല്‍കിയില്ല.

Next Story