Top

അമിത് ജോഗിയുടെ പിന്തുണ ബിജെപിയെ തുണച്ചില്ല; ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മുന്നില്‍

ചത്തീസ്ഗഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാര്‍വാഹി നിയമസഭ സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍. കോണ്‍ഗ്രസിന്റെ ഡോ കെകെ ദ്രുവ് 3664 വോട്ടുകള്‍ക്കാണ് മുമ്പില്‍. ബിജെപിയുടെ ഡോ ഗംഭീര്‍ സിങാണ് രണ്ടാം സ്ഥാനത്ത്. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. ജനത കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മുഖ്യമന്ത്രിയുമായ അജിത് ജോഗിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. അമിത് ജോഗിയുടെ മകന്‍ അമിത് ജോഗിയുടെ പിന്തുണ ബിജെപിക്കായിരുന്നു. എന്നാല്‍ ഈ പിന്തുണ ബിജെപിക്ക് ഗുണം ചെയ്തിട്ടില്ല എന്നാണ് […]

10 Nov 2020 12:09 AM GMT

അമിത് ജോഗിയുടെ പിന്തുണ ബിജെപിയെ തുണച്ചില്ല; ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് മുന്നില്‍
X

ചത്തീസ്ഗഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മാര്‍വാഹി നിയമസഭ സീറ്റില്‍ കോണ്‍ഗ്രസ് മുന്നില്‍. കോണ്‍ഗ്രസിന്റെ ഡോ കെകെ ദ്രുവ് 3664 വോട്ടുകള്‍ക്കാണ് മുമ്പില്‍.

ബിജെപിയുടെ ഡോ ഗംഭീര്‍ സിങാണ് രണ്ടാം സ്ഥാനത്ത്. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്.

ജനത കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മുഖ്യമന്ത്രിയുമായ അജിത് ജോഗിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. അമിത് ജോഗിയുടെ മകന്‍ അമിത് ജോഗിയുടെ പിന്തുണ ബിജെപിക്കായിരുന്നു.

എന്നാല്‍ ഈ പിന്തുണ ബിജെപിക്ക് ഗുണം ചെയ്തിട്ടില്ല എന്നാണ് ഇപ്പോള്‍ വരുന്ന ലീഡ് നില പറയുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തില്‍ മാറ്റം വരുത്തില്ല.

Popular Stories

    Next Story