Top

ചെറുകാട് അവാർഡ് ഡോ.എംപി പരമേശ്വരന്; പുരസ്‌കാരം “കാലഹരണമില്ലാത്ത സ്വപ്നങ്ങൾ” എന്ന കൃതിക്ക്

ഈ വർഷത്തെ ചെറുകാട് അവാർഡിന് ഡോ.എംപി പരമേശ്വരൻ്റെ ആത്മകഥയായ ‘കാലഹരണ മില്ലാത്ത സ്വപ്നങ്ങൾ’ എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത എഴുത്തുകാരനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവുമായിരുന്ന ചെറുകാടിൻ്റെ സ്മരണക്കായി ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ അവാർഡ്.

14 Oct 2020 4:14 AM GMT
മുജീബ് അങ്ങാടിപ്പുറം

ചെറുകാട് അവാർഡ് ഡോ.എംപി പരമേശ്വരന്; പുരസ്‌കാരം “കാലഹരണമില്ലാത്ത സ്വപ്നങ്ങൾ” എന്ന കൃതിക്ക്
X

ഈ വർഷത്തെ ചെറുകാട് അവാർഡിന് ഡോ.എംപി പരമേശ്വരൻ്റെ ആത്മകഥയായ ‘കാലഹരണമില്ലാത്ത സ്വപ്നങ്ങൾ’ എന്ന കൃതി തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത എഴുത്തുകാരനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവുമായിരുന്ന ചെറുകാടിൻ്റെ സ്മരണക്കായി ചെറുകാട് ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളതാണ് ഈ അവാർഡ്.

ബഹു: വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അവാർഡ് സമർപ്പിക്കും. 50000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുന്നത്. ആണവശാസ്ത്രജ്ഞൻ, ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയ പ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഡോ.എംപി പരമേശ്വരൻ.

വായനക്കാരും,ഗ്രന്ഥകർത്താക്കളും, പ്രസാധകരുമായ 504 പേർ നിർദ്ദേശിച്ച 34 കൃതികൾ അവാർ പരിഗണനക്ക് ലഭിച്ചിരുന്നു.

പ്രൊഫ: കെപി.ശങ്കരൻ, ഡോ:കെപി മോഹനൻ, അഷ്ടമൂർത്തി എന്നിവരടങ്ങിയ അവാർഡ് നിർണയ സമിതിയാണ് “കാലഹരണമില്ലാത്ത സ്വപ്നങ്ങൾ” അവാർഡിനായി തെരഞ്ഞെടുത്തത്. പെരിന്തൽമണ്ണ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സഹകരണത്തോടെയാണ് ഈ അവാർഡ് നൽകുന്നത്.

Next Story