Top

‘നാളെ എന്തുസംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല’; ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണോ എന്ന് സോഷ്യല്‍ മീഡിയ

തെറ്റുതിരുത്തിയെത്തിയാല്‍ കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന വീക്ഷണം മുഖപ്രസംഗം ആരംഭിച്ച ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് പോസ്‌റ്റെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

20 April 2021 11:13 PM GMT

‘നാളെ എന്തുസംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ല’; ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ മാറ്റത്തിന്റെ  സൂചനയാണോ എന്ന് സോഷ്യല്‍ മീഡിയ
X

രാജ്യസഭാസീറ്റ് നിഷേധിക്കപ്പെട്ടതിനെതുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകള്‍. രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണോ പോസ്‌റ്റെന്ന ചര്‍ച്ചയാണ് ഇതോടെ ആരംഭിച്ചിരിക്കുന്നത്.

കോവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാവില്ല.

Posted by Cherian Philip on Tuesday, 20 April 2021

എന്നാണ് പടിയിറക്കമെന്നും ഡീല്‍ വല്ലതും ഒരുങ്ങിയോ എന്നെല്ലാം പോസ്റ്റിനുതാഴെ കമന്റുകളിലും ചോദ്യങ്ങളുയരുന്നു. ചെറിയാന്‍ ഫിലിപിന് അബ്ദുള്ള കുട്ടിയില്‍ നിന്നു ഒരുപാട് പഠിക്കാനുണ്ടെന്നും മുങ്ങുന്ന കപ്പലായ കോണ്‍ഗ്രസിലേക്ക് പോയാലും ചാണകത്തില്‍ ചവിട്ടരുതെന്നും കമന്റുകളുണ്ട്.

തെറ്റുതിരുത്തിയെത്തിയാല്‍ കോണ്‍ഗ്രസ് സ്വീകരിക്കുമെന്ന വീക്ഷണം മുഖപ്രസംഗം ആരംഭിച്ച ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് പോസ്‌റ്റെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതേസമയം, ചെറിയാന്‍ ഫിലിപ്പിന് വേണ്ടി മുഖപത്രം എഴുതേണ്ടിയിരുന്നില്ല എന്ന് അഭിപ്രായപ്പെട്ട കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീക്ഷണത്തിന്റെ നിലപാട് തള്ളുകയും ഇടതിനൊപ്പം തന്നെ തുടരുമെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിക്കുകയും ചെയ്തതിനുശേഷം പെട്ടെന്നൊരു നിലപാട് മാറ്റത്തിന്റെ സൂചന നല്‍കുന്ന പോസ്റ്റിന്റെ ലക്ഷ്യമെന്താണെന്നും ചര്‍ച്ച ഉയരുന്നുണ്ട്.

ലാഭനഷ്ടങ്ങളുടെ കണക്ക് പുസ്തകം സൂക്ഷിച്ചിട്ടില്ലെന്നും ഇരുപത് വര്‍ഷക്കാരം രാഷ്ട്രീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളി പറയില്ലെന്നുമായിരുന്നു വീക്ഷണത്തിന്റെ മുഖപ്രസംഗത്തോട് പ്രതികരിച്ച് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്. എ കെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടുവെന്നും ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

രാജ്യസഭ സീറ്റില്‍ പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കിയ ചെറിയാന്‍ ഫിലിപ്പ് രാഷ്ട്രീയത്തില്‍ നിന്ന് എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും പ്രതിപാദിക്കുന്ന ‘ഇടതും വലതും’ എന്ന ചരിത്ര പുസ്തകം തയ്യാറാക്കുമെന്നുമായിരുന്നു പ്രഖ്യാപിച്ചത്.

Also Read: പോസ്റ്റര്‍ വിവാദം എന്‍ഡിഎയിലും; കായംകുളത്ത് ബിജെപി-ബിഡിജെഎസ് ഭിന്നത

Next Story

Popular Stories