Top

‘ധനകാര്യ മന്ത്രി ബോധപൂർവ്വം വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നു’; ഐസക്ക്‌ ധനമന്ത്രിയായിരിക്കാൻ യോഗ്യനല്ലെന്ന് ചെന്നിത്തല

ധനകാര്യ മന്ത്രി ബോധപൂർവ്വം വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

15 Nov 2020 5:24 AM GMT

‘ധനകാര്യ മന്ത്രി ബോധപൂർവ്വം വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നു’; ഐസക്ക്‌ ധനമന്ത്രിയായിരിക്കാൻ യോഗ്യനല്ലെന്ന് ചെന്നിത്തല
X


ധനകാര്യ മന്ത്രി ബോധപൂർവ്വം വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വർണ്ണക്കടത്ത് കേസിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് തോമസ് ഐസക്കിന്റെ നീക്കമെന്ന് ചെന്നിത്തല പറഞ്ഞു.

ഐസക് ധനകാര്യ മന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും പാർട്ടിയും സർക്കാരും പ്രതിസന്ധിയിലായപ്പോൾ ഒരു പാവയായി ധനമന്ത്രി വേഷം കെട്ടുന്നത് അപമാനകരമാണെന്ന് ചെന്നിത്തല പരിഹസിച്ചു. സ്വപ്നയേയും ബിനീഷിനേയും രക്ഷിക്കാനാണ് ധനമന്ത്രിയുടെ ശ്രമം. കേരളത്തിലെ വിവിധ പദ്ധതികളിലെ അഴിമതി പ്രതിപക്ഷം പുറത്തുവിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാവിനും പ്രതികരണവുമായി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു.സിഎജിയുടെ നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസും യുഡിഎഫും വ്യക്തമാക്കണമെന്നും 2002 ലും 2003 ലും കിഫ് ബി വഴി യുഡിഎഫ് വായ്പയെടുത്തിരുന്നുവെന്നും കാതലായ പ്രശ്‌നങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് മറുപടി നല്‍കുന്നില്ലെന്നും തോമസ് ഐസക്ക് ആരോപിച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്നാണ് ഐസക്ക് പറഞ്ഞത്.

ലാവ്‌ലിന്‍ കേസ് തുടങ്ങിയത് സിഎജിയുടെ കരട് റിപ്പോര്‍ട്ട് വെച്ചിട്ടാണെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. ചോര്‍ത്തുന്നത് ശരിയല്ലെങ്കില്‍ പ്രതിപക്ഷം അന്ന് അതെന്തിന് ഉപയോഗിച്ചുവെന്നും ഐസക്ക് ചോദിച്ചു. കരട് റിപ്പോര്‍ട്ടിലെ പരാമര്‍ശം വെച്ചാണ് വര്‍ഷങ്ങളോളം പ്രതിപക്ഷം ആഘോഷിച്ചതെന്നും ഐസക്ക് ചൂണ്ടിക്കാട്ടി. കിഫ്ബിയുടെ ഓഡിറ്റാക്കണമെന്ന സിഎജിയുടെ ആവശ്യം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തള്ളിയിരുന്നുവെന്നും കിഫ്ബിയില്‍ സിഎജി സമഗ്രമായ ഓഡിറ്റ് നടത്തിയിട്ടുണ്ടെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.

Next Story