Top

‘കുമാരിക്ക് വ്യത്യസ്ത നമ്പറുള്ള അഞ്ച് കാര്‍ഡ് എങ്ങനെയുണ്ടായി?’; കോണ്‍ഗ്രസുകാരിയാണോ എന്നതല്ല വിഷയമെന്ന് ചെന്നിത്തല

വോട്ടര്‍ പട്ടികയില്‍ അട്ടിമറിയെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പല വോട്ടര്‍മാരുടെയും പേരുകള്‍ ഇരട്ടിക്കുകയും ചിലരുടെ പേരില്‍ അഞ്ചു വരെ ഇലക്ടറല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിഷ്പക്ഷമായി നടക്കേണ്ട ഒരു തിരഞ്ഞെടുപ്പില്‍ ഒരാളുടെ പേരില്‍ വോട്ടര്‍ പട്ടികയില്‍ രണ്ടു പേരുണ്ടാകുന്നതും രണ്ടു വ്യത്യസ്ത നമ്പറിലുള്ള ഇലക്ടറല്‍ കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നതും തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്നതാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഉദുമ മണ്ഡലത്തില്‍ ചൂണ്ടിക്കാട്ടിയ […]

17 March 2021 11:22 AM GMT

‘കുമാരിക്ക് വ്യത്യസ്ത നമ്പറുള്ള അഞ്ച് കാര്‍ഡ് എങ്ങനെയുണ്ടായി?’; കോണ്‍ഗ്രസുകാരിയാണോ എന്നതല്ല വിഷയമെന്ന് ചെന്നിത്തല
X

വോട്ടര്‍ പട്ടികയില്‍ അട്ടിമറിയെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പല വോട്ടര്‍മാരുടെയും പേരുകള്‍ ഇരട്ടിക്കുകയും ചിലരുടെ പേരില്‍ അഞ്ചു വരെ ഇലക്ടറല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിഷ്പക്ഷമായി നടക്കേണ്ട ഒരു തിരഞ്ഞെടുപ്പില്‍ ഒരാളുടെ പേരില്‍ വോട്ടര്‍ പട്ടികയില്‍ രണ്ടു പേരുണ്ടാകുന്നതും രണ്ടു വ്യത്യസ്ത നമ്പറിലുള്ള ഇലക്ടറല്‍ കാര്‍ഡുകള്‍ ഇഷ്യു ചെയ്യുന്നതും തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്നതാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഉദുമ മണ്ഡലത്തില്‍ ചൂണ്ടിക്കാട്ടിയ ശ്രീമതി കുമാരി എന്ന വോട്ടര്‍ കോണ്‍ഗ്രസുകാരിയാണോ വേറെ ഏതെങ്കിലും പാര്‍ട്ടിക്കാരിയാണോ എന്നതല്ല വിഷയം. കുമാരിയുടെ പേരില്‍ എങ്ങനെ വ്യത്യസ്ത നമ്പറുള്ള അഞ്ചു ഇലക്ടറല്‍ കാര്‍ഡുകള്‍ ഉണ്ടായി? ആരാണ് ഈ വോട്ട് ചെയ്യാന്‍ പോകുന്നത്.

രമേശ് ചെന്നിത്തല

സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ വോട്ട് ചെയ്യാനെത്തുന്ന യഥാര്‍ത്ഥ വോട്ടര്‍ക്കു മുന്‍പേ വ്യാജ വോട്ട് ചെയ്തു മടങ്ങിയ അനവധി സംഭവങ്ങളാണ് ഇതിനു മുമ്പുണ്ടായിട്ടുള്ളത്. മരിച്ചവര്‍ വരെ അമരന്മാരായി വോട്ട് ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ ഭീതിയിലാണ് ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത് .ഇതേ ഉദുമയിലാണ് പോളിങ് ഉദ്യോഗസ്ഥനായ ഇടതു അനുകൂല അധ്യാപകനെ സി പി എം എം എല്‍ എ ഭീഷണിപ്പെടുത്തിയതായി അധ്യാപകന്‍ തന്നെ വെളിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഈ വോട്ട് ഇരട്ടിക്കല്‍ നിഷ്‌കളങ്കമല്ല.

Also Read: ‘ഞാനും വീട്ടുകാരും ഉറച്ച കോണ്‍ഗ്രസുകാര്‍, വോട്ട് ചേര്‍ത്തതും കോണ്‍ഗ്രസ്’; കള്ളവോട്ടിന് ശ്രമമെന്ന ചെന്നിത്തലയുടെ ആരോപണം പാളുന്നു

കേരളത്തില്‍ ആയിരക്കണക്കിന് വ്യാജ വോട്ടുകളെക്കുറിച്ച് തെളിവ് സഹിതമാണ് ഇന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് പരാതി നല്കിയത്. ഇതേ പരാതിയാണ് നേരത്തേ അടൂര്‍ പ്രകാശ് നല്കിയതും തിരുവനന്തപുരം കലക്ടര്‍ ശരിവച്ചതും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ സമാന സ്വഭാവത്തിലുള്ള 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായും സംഘടിതമായും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്.പാര്‍ട്ടി അനുഭാവികളായ ഉദ്യോസ്ഥരുടെ സഹായത്തോടെ നടന്ന ആസൂത്രിത ശ്രമമായി ഇതിനെ സംശയിക്കണം.
സിപിഐഎമ്മിന് ആര്‍ജവമുണ്ടെങ്കില്‍ ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ആവശ്യപ്പെടണം. ലൈഫ് മിഷനിലെ ഐ ഫോണ്‍ കൈക്കൂലി ആക്ഷേപം ഉന്നയിച്ചവര്‍ക്ക് ഇതിനു ധൈര്യമുണ്ടോ എന്നു മാത്രമാണ് സംശയമുള്ളതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.

Next Story