‘ആഗോള കുത്തകകളെ ക്ഷണിച്ച് കണ്‍സള്‍ട്ടന്‍സി, ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കൊള്ളപ്പലിശയ്ക്ക് മസാലബോണ്ട്’; പിണറായി സര്‍ക്കാര്‍ ആഗോളവത്കരണത്തിനെതിരെ പോരാടുന്നതിങ്ങനെയെന്ന് ചെന്നിത്തല
ആഗോളവത്കരണത്തിനെതിരെ പോരാടുന്ന ഇന്ത്യയിലെ ഏക സംസ്ഥാന സര്‍ക്കാര്‍ കേരളമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഈ തിരഞ്ഞെടുപ്പു കാലത്തെ ഏറ്റവും വലിയ തമാശയാണെന്ന് ചെന്നിത്തല പറഞ്ഞു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്, സ്പ്രിംക്ലര്‍, ഇഎംഎസിസി വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയ ചെന്നിത്തല പിണറായി വിജയന്റെ കാഴ്ചപ്പാടില്‍ ആഗോളവത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പോരാടുന്നത് ഇങ്ങനെയൊക്കെയാണെന്നും പ്രതികരിച്ചു. കമ്യൂണിസ്റ്റ് ആശയങ്ങളെയെല്ലാം കാറ്റില്‍ പറത്തി മുതലാളിത്തത്തിന്റെ രൂപങ്ങളെയെല്ലാം വാരിപ്പുണര്‍ന്ന ശേഷം […]

ആഗോളവത്കരണത്തിനെതിരെ പോരാടുന്ന ഇന്ത്യയിലെ ഏക സംസ്ഥാന സര്‍ക്കാര്‍ കേരളമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഈ തിരഞ്ഞെടുപ്പു കാലത്തെ ഏറ്റവും വലിയ തമാശയാണെന്ന് ചെന്നിത്തല പറഞ്ഞു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്, സ്പ്രിംക്ലര്‍, ഇഎംഎസിസി വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയ ചെന്നിത്തല പിണറായി വിജയന്റെ കാഴ്ചപ്പാടില്‍ ആഗോളവത്ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പോരാടുന്നത് ഇങ്ങനെയൊക്കെയാണെന്നും പ്രതികരിച്ചു.
കമ്യൂണിസ്റ്റ് ആശയങ്ങളെയെല്ലാം കാറ്റില്‍ പറത്തി മുതലാളിത്തത്തിന്റെ രൂപങ്ങളെയെല്ലാം വാരിപ്പുണര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ആഗോളവത്ക്കരണത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.
രമേശ് ചെന്നിത്തല
കിഫ്ബി മസാല ബോണ്ട് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും എല്‍എസ്ഇയില്‍ നില്‍ക്കുന്നതിന്റെ ചിത്രവും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ചെന്നിത്തലയുടെ പ്രതികരണം
- കേരളീയരുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗഌിന് രഹസ്യമായി മറിച്ചു നല്കുന്നു. മാത്രമല്ല ആ കരാറിന് ബാധകം അമേരിക്കന്‍ നിയമവും.
- ആഗോള കുത്തക കമ്പനിയായ പിഡബഌയുസിക്ക് സെക്രട്ടേറിയറ്റില്‍ ബ്രാഞ്ച് തുടങ്ങാന്‍ ഇരിപ്പടം ഒരുക്കുന്നു.
- ആഗോള കുത്തക കമ്പനികളെയെല്ലാം ക്ഷണിച്ചു കൊണ്ടു വന്ന് ഭരണഘടനയും നിയമങ്ങളും ലംഘിച്ച് കണ്‍സള്‍ട്ടന്‍സി നല്കി പണം തട്ടുന്നു.
- ലണ്ടനിലെ സ്റ്റോക്ക് എക്സചേഞ്ചില്‍ പോയി മണി അടിച്ച് കൊള്ളപ്പലിശയ്ക്ക് മസാലാ ബോണ്ടിറക്കി കേരളത്തെ കടക്കെണിയിലാക്കുന്നു.
- അമേരിക്കന്‍ കുത്തക കമ്പനിയായ ഇ.എം.സി.സിക്ക് കേരളത്തിന്റെ മത്സ്യസമ്പത്ത് അപ്പാടെ തീറെഴുതി കൊടുക്കാന്‍ കരാറുണ്ടാക്കുന്നു. ഇങ്ങനെയൊക്കെയാണ് പിണറായി സര്‍ക്കാര്‍ ആഗോളവത്കരണത്തിനെതിരെ ധീരമായി പോരാടുന്നത്.