Top

‘ശബരിമല വിധിയില്‍ മുഖ്യമന്ത്രി കെട്ടിയാടിയത് നവോത്ഥാന നായകന്റെ വേഷം’; മാപ്പ് പറഞ്ഞ് സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാകുമോ എന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ജനങ്ങളോട് ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിധി വന്നപ്പോള്‍ നവോത്ഥാന നായകന്റെ വേഷം കെട്ടിയാടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്എസ് ലാലിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞ കടകംപള്ളിയെ ജനങ്ങള്‍ ഗൗരവത്തിലെടുത്തിട്ടില്ല. മാപ്പ് പറയേണ്ടത് മുഖ്യമന്ത്രിയാണ്. ജനങ്ങളോട് മാപ്പ് പറഞ്ഞ് സത്യവാങ്മൂലം […]

20 March 2021 9:02 AM GMT

‘ശബരിമല വിധിയില്‍ മുഖ്യമന്ത്രി കെട്ടിയാടിയത് നവോത്ഥാന നായകന്റെ വേഷം’; മാപ്പ് പറഞ്ഞ്  സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാകുമോ എന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ജനങ്ങളോട് ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിധി വന്നപ്പോള്‍ നവോത്ഥാന നായകന്റെ വേഷം കെട്ടിയാടാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ്എസ് ലാലിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞ കടകംപള്ളിയെ ജനങ്ങള്‍ ഗൗരവത്തിലെടുത്തിട്ടില്ല. മാപ്പ് പറയേണ്ടത് മുഖ്യമന്ത്രിയാണ്. ജനങ്ങളോട് മാപ്പ് പറഞ്ഞ് സത്യവാങ്മൂലം മാറ്റിക്കൊടുക്കാന്‍ നവോത്ഥാന വേഷം കെട്ടിയ മുഖ്യമന്ത്രി തയ്യാറാകുമോ?.

രമേശ് ചെന്നിത്തല

ശബരിമല വിധി വന്നപ്പോള്‍ അത് നടപ്പിലാക്കുവാന്‍ എന്ത് ധൃതിയായിരുന്നു പിണറായി സര്‍ക്കാര്‍ കാണിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ നിലപാടിന് എന്തുപറ്റി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചുകൊണ്ട് പുതിയ സത്യവാങ്മുലം നല്‍കിയതിനെ തുടര്‍ന്നാണ് ശബരിമലയില്‍ അനുകൂല വിധി വന്നത്.

പാര്‍ട്ടിക്കൊരു നയം സര്‍ക്കാരിന് ഒരു നയം എന്ന നിലപാട് സ്വീകരിക്കുന്ന സിപിഐഎം വിശ്വാസ സമൂഹത്തെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കേരളത്തിലെ ജനങ്ങളുടെ സര്‍വ്വേ യുഡിഎഫിനൊപ്പമാണ്. മാധ്യമങ്ങളില്‍ വരുന്ന സര്‍വ്വേകള്‍ പരാജയപ്പെടുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാവരും കണ്ടതാണ്. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ശബരിമലയ്ക്കായി പ്രത്യേക നിയമ ഭേദഗതികൊണ്ടുവരും. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളം ഭരിക്കാന്‍ പോകുന്നത് ഐക്യ ജനാധിപത്യ മുന്നണിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story