Top

‘വഴിയോര വിശ്രമകേന്ദ്രത്തിന് ഭൂമി അനുവദിച്ചതില്‍ ക്രമക്കേട്’; പൊതുമേഖലയിലെ സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നെന്ന് ചെന്നിത്തല

‘കമ്പനിയില്‍ 76% ഷെയറും സ്വകാര്യ വ്യക്തികള്‍ക്കാണ്.’

7 Oct 2020 1:34 AM GMT

‘വഴിയോര വിശ്രമകേന്ദ്രത്തിന് ഭൂമി അനുവദിച്ചതില്‍ ക്രമക്കേട്’; പൊതുമേഖലയിലെ സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നെന്ന് ചെന്നിത്തല
X

സംസ്ഥാന സര്‍ക്കാരിന്റെ വഴിയോര വിശ്രമകേന്ദ്ര പദ്ധതിയ്‌ക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ, എറണാകുളം, വയനാട് എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങള്‍ വഴിയോര വിശ്രമകേന്ദ്രങ്ങളാക്കാനുള്ള തീരുമാനത്തില്‍ ക്രമക്കേടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. നോര്‍ക്ക വകുപ്പിന്റെ കീഴില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപികരിച്ച് നടത്തുന്ന നീക്കം പൊതുമേഖലയിലെ ഭൂമി സ്വകാര്യ വ്യക്തിക്കള്‍ക്ക് നല്‍കാനാണ്. ഭൂമിയേറ്റെടുക്കലില്‍ അടക്കം കള്ളക്കളിയുണ്ടെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സംസ്ഥാനത്തെ പ്രധാന പാതയോരങ്ങള്‍ ഓവര്‍സീസ് കേരളൈറ്റ്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് കമ്പനിക്ക് നല്‍കുകയാണ്. കമ്പനിയില്‍ 76% ഷെയറും സ്വകാര്യ വ്യക്തികള്‍ക്കാണ്.

രമേശ് ചെന്നിത്തല
Next Story