
മലയാളികള്‍ക്ക് തലയുയര്‍ത്തിപ്പിടിച്ച് നടക്കാനാകാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ തിരുത്താന്‍ പാര്‍ട്ടിയ്ക്ക് സാധിക്കുന്നില്ലെന്നും പാര്‍ട്ടി തന്നെ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളപ്പിറവിദിനം വഞ്ചനാദിനമായി ആചരിക്കേണ്ടിവന്നതില് ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഞ്ചനാദിനത്തിന്റെ ഭാഗമായുള്ള പ്രതിഷേധപരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമി ആണെങ്കില്‍ ശിവശങ്കര്‍ ആരുടെ ബിനാമിയാണെന്ന് ചെന്നിത്തല ചോദിച്ചു. എന്ത് കൊണ്ട് ബിനീഷ് കോടിയേരിയെ പറ്റി മുഖ്യമന്ത്രി ഒന്നും പറയുന്നില്ല എന്നായിരുന്നു ചെന്നിത്തല ഉന്നയിച്ച പ്രധാന ചോദ്യം. ‘കാനത്തിന് കാര്യം നടക്കണമെന്ന് മാത്രമാണ് ഇപ്പോഴുള്ളത്. യെച്ചുരി തക്കം നോക്കി കച്ചവടം ഉറപ്പിച്ചു. സര്‍ക്കാരിനെ തിരുത്താന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല, പാര്‍ട്ടി തന്നെ തകര്‍ന്നിരിക്കുന്നു. അകത്തു കച്ചവടം നടക്കുമ്പോള്‍ പുറത്ത് വ്യവസായ സേനയെ വിന്യസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ചെന്നിത്തല പറഞ്ഞു.