Top

ശബരിമല വിഷയത്തില്‍ എം സ്വരാജ് വിശ്വാസികളെ മുറിവേല്‍പിച്ചെന്ന് ചെന്നിത്തല; ‘ശബരിമല സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന മേജര്‍ രവിയുടെ ആവശ്യം യുഡിഎഫ് ഉള്‍ക്കൊള്ളും’

സിപിഐഎം എംഎല്‍എ എം സ്വരാജിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ഉള്‍ക്കാഴ്ച്ചയില്ലാതെ വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന വിധത്തില്‍ പൊതു പ്രസംഗങ്ങള്‍ നടത്തിയ ആളാണ് തൃപ്പുണിത്തുറ എംഎല്‍എയെന്ന് ചെന്നിത്തല ആരോപിച്ചു. ജനങ്ങളുടെ സംസ്‌കാരത്തെയോ, വിശ്വാസത്തെയോ, വൈകാരികതയെയോ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ, എല്ലാവരും തങ്ങള്‍ നിശ്ചയിക്കുന്ന രീതി പിന്തുടരണമെന്ന് ശഠിക്കുന്ന സി. പി. എമ്മിന്റെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന പ്രചരണമായിരുന്നു അതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഐശ്വര്യകേരള യാത്ര തൃപ്പൂണിത്തുറയില്‍ എത്തിയ ശേഷമാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പ്രതികരണം. വത്സന്‍ തില്ലങ്കേരിയെപ്പോലെ പരിപാവനമായ പതിനെട്ടാം […]

12 Feb 2021 10:15 AM GMT

ശബരിമല വിഷയത്തില്‍ എം സ്വരാജ് വിശ്വാസികളെ മുറിവേല്‍പിച്ചെന്ന് ചെന്നിത്തല; ‘ശബരിമല സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന മേജര്‍ രവിയുടെ ആവശ്യം യുഡിഎഫ് ഉള്‍ക്കൊള്ളും’
X

സിപിഐഎം എംഎല്‍എ എം സ്വരാജിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ഉള്‍ക്കാഴ്ച്ചയില്ലാതെ വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന വിധത്തില്‍ പൊതു പ്രസംഗങ്ങള്‍ നടത്തിയ ആളാണ് തൃപ്പുണിത്തുറ എംഎല്‍എയെന്ന് ചെന്നിത്തല ആരോപിച്ചു. ജനങ്ങളുടെ സംസ്‌കാരത്തെയോ, വിശ്വാസത്തെയോ, വൈകാരികതയെയോ ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ, എല്ലാവരും തങ്ങള്‍ നിശ്ചയിക്കുന്ന രീതി പിന്തുടരണമെന്ന് ശഠിക്കുന്ന സി. പി. എമ്മിന്റെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന പ്രചരണമായിരുന്നു അതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഐശ്വര്യകേരള യാത്ര തൃപ്പൂണിത്തുറയില്‍ എത്തിയ ശേഷമാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പ്രതികരണം.

വത്സന്‍ തില്ലങ്കേരിയെപ്പോലെ പരിപാവനമായ പതിനെട്ടാം പടിയെ അപമാനിച്ച ആളുകളെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുകയും, ഭക്തരായ സ്ത്രീകളെയും, കുഞ്ഞുങ്ങളെയും, വൃദ്ധരെയും പോലുള്ളവരെ ബല പ്രയോഗവും കേസും കൊണ്ട് നേരിടുകയുമായിരുന്നു അന്നത്തെ സിപിഎം നയം. ഇപ്പോഴും വിശ്വാസികളുടെ നെഞ്ചത്തുള്ള കടും വെട്ടായിത്തീര്‍ന്ന സത്യവാങ്മൂലം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ശബരിമലയെ കലാപഭൂമിയാക്കിയ നിലപാട് തന്നെയാണ് ഇപ്പോഴും സര്‍ക്കാരിന്റേതെന്നാണ് ഇതു സൂചിപ്പിക്കുന്നത്. തൃപ്പുണിത്തുറയിലെ ജനം അതെല്ലാം വിലയിരുത്തുന്നുണ്ട് എന്നു ബോധ്യമാവുന്ന പ്രതികരണമാണ് സ്വീകരണത്തില്‍ ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന സംവിധായകന്‍ മേജര്‍ രവിയുടെ ആവശ്യം ഉള്‍ക്കൊള്ളുമെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ പ്രതിഷേധ സമരത്തിലും, നാമജപ ഘോഷയാത്രയിലും പങ്കെടുത്ത് സമാധാനപരമായ സമരം നയിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ യു ഡി എഫ് ഭരണത്തില്‍ വരുമ്പോള്‍ പിന്‍വലിക്കണം എന്നായിരുന്നു മേജര്‍ രവിയുടെ അവശ്യം.

മേജര്‍ രവി ഉന്നയിച്ച പ്രശ്‌നം അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ ഉള്‍കൊള്ളാന്‍ യു ഡി എഫ് സന്നദ്ധമാണ്. നിലയ്ക്കലില്‍ പോയതിന്റെ പേരില്‍ എനിക്കും ഉമ്മന്‍ ചാണ്ടിയ്ക്കുമെതിരെയും കേസെടുത്തിരുന്നു. പവിത്രമായ ശബരിമല സന്നിധാനവും, പതിനെട്ടാം പടിയും കലാപ കേന്ദ്രമാക്കി മാറ്റിയ ബി ജെ പി യുടെ സമരത്തോട് കോണ്‍ഗ്രസിന് യോജിപ്പില്ല. സന്നിധാനത്തിന്റെ പവിത്രത കളങ്കപ്പെടുത്തരുത് എന്ന നിര്‍ബന്ധബുദ്ധിയും ഞങ്ങള്‍ക്കുണ്ടായിരുന്നു.വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ പുറംതിരിഞ്ഞു നിന്ന്

Next Story