‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന് പറഞ്ഞവര്‍ എവിടെ?’; ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ച നടത്താന്‍ ഡിവൈഎഫ്ഐ നേതാക്കളെ വിട്ടത് പരിഹാസ്യമെന്ന് ചെന്നിത്തല
സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ച ചെയ്യാന്‍ ഡിവൈഎഫ്ഐ നേതാക്കളെയും ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തുന്ന നടപടി ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്സി ഉദ്യോഗാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതും, അവരോട് സംസാരിക്കേണ്ടതും മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ ചര്‍ച്ച നടക്കുന്ന സമയത്ത് പോലും താല്‍ക്കാലിക ജീവനക്കാരെയും കരാറടിസ്ഥാനത്തില്‍ നിയമിച്ച ആളുകളെയും സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിര്‍ബാധം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി കൊടുത്തില്ല എന്നുള്ളതാണ്. […]

സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ച ചെയ്യാന്‍ ഡിവൈഎഫ്ഐ നേതാക്കളെയും ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തുന്ന നടപടി ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിഎസ്സി ഉദ്യോഗാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതും, അവരോട് സംസാരിക്കേണ്ടതും മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പറഞ്ഞു. ഈ ചര്‍ച്ച നടക്കുന്ന സമയത്ത് പോലും താല്‍ക്കാലിക ജീവനക്കാരെയും കരാറടിസ്ഥാനത്തില്‍ നിയമിച്ച ആളുകളെയും സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിര്‍ബാധം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി കൊടുത്തില്ല എന്നുള്ളതാണ്. പിന്‍വാതില്‍ നിയമനങ്ങളും, കരാര്‍ നിയമനങ്ങളും വ്യാപകമായും, സൗകര്യപൂര്‍വ്വവും നടത്താനുള്ള അവസരമൊരുക്കാനാണ് സര്‍ക്കാര്‍ റാങ്ക് ലിസ്റ്റ് നീട്ടി കൊടുക്കാതിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
ചെറുപ്പക്കാര്‍ക്ക് വേണ്ടി നിലകൊള്ളേണ്ടതിന് പകരം സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറുന്ന ഡിവൈഎഫ്ഐ നിലപാട് പരിഹാസ്യമാണ്. ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ എന്ന മുദ്രാവാക്യം മുഴക്കിയവര്‍ ഇപ്പോള്‍ എവിടെ?
രമേശ് ചെന്നിത്തല
ഡിവൈഎഫ്ഐയുടെ പല നേതാക്കളുടെയും ഭാര്യമാര്‍ അനധികൃതമായി ജോലി കിട്ടിയവരാണ്. അതുകൊണ്ടാണ് അവരെ ഉദ്യോഗാര്‍ഥികള്‍ വിശ്വാസത്തിലെടുക്കാത്തത്. ഉദ്യോഗാര്‍ഥികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അനധികൃതമായി നേടിയ നിയമനങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ ഡിവൈഎഫ്ഐ നേതാക്കന്മാര് സ്വന്തക്കാരോട് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിക്കണമെന്നും സമരക്കാര്‍ റഹീമിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഡിവൈഎഫ്ഐ നേതാവ് ഉറപ്പുനല്‍കിയെന്നും റഹീമുമായി ചര്‍ച്ച തുടരുമെന്നും സമരക്കാരുടെ പ്രതിനിധിയായ ലയ രാജേഷ് പ്രതികരിക്കുകയുണ്ടായി. തലസ്ഥാനത്ത് ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം നാളെ 19-ാം ദിവസത്തിലേക്ക് കടക്കും. ഫെബ്രുവരി 20നുള്ളില്‍ കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് പ്രതിഷേധക്കാരുടെ പ്രഖ്യാപനം.