
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമെതിരെ ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ നിയമസഭയെ കരുവാക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. സ്പീക്കര്‍ സര്‍ക്കാരിന്റെ പക്ഷം പിടിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രിയും സ്പീക്കറും ഇപ്പോള്‍ നടത്തുന്നത് സംസ്ഥാനത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും ആരോപിച്ചു. നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റി നേരത്തെ ആക്കിയത് തെറ്റാണ്. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് പോലും സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
Next Story