Top

‘സീനീയര്‍ താരങ്ങളാണ് കരുത്ത്, ചെന്നൈയ്ക്ക് വിജയത്തുടക്കം അനിവാര്യം’; സാധ്യതാ ടീം ഇങ്ങനെ

ഐപിഎല്ലിന്റെ പതിനാലാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആധികാരിക വിജയം അനിവാര്യമാണ്. കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തപ്പെട്ട ടീമിനെ ഇത്തവണ പ്ലേ ഓഫില്‍ സ്ഥാനം നേടാനായില്ലെങ്കില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് നാണക്കേടാവും. ധോണി, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ എന്നിവരടങ്ങിയ സീനിയര്‍ താരങ്ങളിലാവും ടീമിന്റെ പ്രതീക്ഷ. മധ്യനിരയില്‍ സാം കറണും ജഡേജയും കരുത്തുക്കാട്ടിയാല്‍ ധോണിക്ക് ഫിനിഷര്‍ റോള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതിയാവും. ഡുപ്ലസിക്കൊപ്പം കേരളാ താരം റോബിന്‍ ഉത്തപ്പ ഓപ്പണ്‍ ചെയ്യുമെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ […]

10 April 2021 5:15 AM GMT
അൻഷിഫ് ആസ്യ മജീദ്

‘സീനീയര്‍ താരങ്ങളാണ് കരുത്ത്, ചെന്നൈയ്ക്ക് വിജയത്തുടക്കം അനിവാര്യം’; സാധ്യതാ ടീം ഇങ്ങനെ
X

ഐപിഎല്ലിന്റെ പതിനാലാം സീസണിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആധികാരിക വിജയം അനിവാര്യമാണ്. കഴിഞ്ഞ സീസണില്‍ തരംതാഴ്ത്തപ്പെട്ട ടീമിനെ ഇത്തവണ പ്ലേ ഓഫില്‍ സ്ഥാനം നേടാനായില്ലെങ്കില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് നാണക്കേടാവും. ധോണി, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ എന്നിവരടങ്ങിയ സീനിയര്‍ താരങ്ങളിലാവും ടീമിന്റെ പ്രതീക്ഷ.

മധ്യനിരയില്‍ സാം കറണും ജഡേജയും കരുത്തുക്കാട്ടിയാല്‍ ധോണിക്ക് ഫിനിഷര്‍ റോള്‍ മാത്രം കൈകാര്യം ചെയ്താല്‍ മതിയാവും. ഡുപ്ലസിക്കൊപ്പം കേരളാ താരം റോബിന്‍ ഉത്തപ്പ ഓപ്പണ്‍ ചെയ്യുമെന്നാണ് കരുതുന്നത്. ഇക്കഴിഞ്ഞ മുഷ്താഖ് അലി ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച റോബി ഫോമിലാണ്. ഡുപ്ലസിയും റോബിനും മികച്ച തുടക്കം നല്‍കിയാല്‍ ബാറ്റിംഗ് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കും.

ബൗളിംഗ് സ്‌ക്വാഡിലും വലിയ ആശങ്കകളൊന്നുമില്ല. സ്പിന്‍ സ്‌ക്വാഡിനെ മോയീന്‍ അലിയും ജഡേജയും നയിക്കും.ക്വാറന്റീന്‍ പൂര്‍ത്തിയാവാത്ത ലുംഗി എന്‍ഗിഡിക്ക് പകരം ഷാര്‍ദ്ദുള്‍ താക്കൂര്‍ പേസാക്രമണം നയിക്കും. ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി താരവും ടീമിനൊപ്പം ചേരും. മിച്ചല്‍ സാന്ററും ടീമിനൊപ്പമുണ്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സാധ്യതാ ടീം:

റോബിന്‍ ഉത്തപ്പ, ഫാഫ് ഡുപ്ലസി, സുരേഷ് റെയ്‌ന, അംമ്പാട്ടി റായിഡു, മഹേന്ദ്ര സിംഗ് ധോണി (നായകന്‍, വിക്കറ്റ് കീപ്പര്‍), സാം കറണ്‍, രവീന്ദ്ര ജഡേജ, ബ്രാവോ, മോയീന്‍ അലി, ഷാര്‍ദ്ദുള്‍ താക്കൂര്‍, ദീപക് ചഹര്‍.

ALSO READ: ഋഷഭ് പന്തിനെ തളയ്ക്കാൻ ‘തല’യും കൂട്ടാളികളും; ഇന്ന് ചെന്നൈ ഡെൽഹി പോര്

Popular

    Next Story