Top

‘ചെന്നൈയ്ക്ക് വിസിൽ പോഡു’; ഐപിഎല്ലിൽ സർവ്വ സന്നാഹങ്ങളുമായി ‘തല’യും കൂട്ടാളികളും, ചിത്രങ്ങൾ കാണാം

കഴിഞ്ഞ സീസണില്‍ ഉണ്ടായ തിരിച്ചടിയില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്താനാണ് മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ ലക്ഷ്യം വെക്കുന്നത്. ടീം പരിശീലനം ഇത്തവണ നേരത്തെ ആരംഭിച്ചിരുന്നു. നായകന്‍ മഹേന്ദ്ര സിംഗ് ധോനി തന്നെയാണ് ക്യാംപില്‍ എത്തിച്ചേര്‍ന്ന ആദ്യ സീനിയര്‍ താരം. അഞ്ച് ദിവസത്തെ ക്വാറന്റീന് ശേഷമാണ് താരങ്ങളെല്ലാം പരിശീലനത്തിനിറങ്ങിയത്. പതിനാലാം സീസൺ ഏപ്രിൽ ഒമ്പത് മുതൽ മെയ് 30വരെ നടക്കുക. ആറ് വേദികളാണ് ഉണ്ടാവുക. ഉദ്ഘാടന മത്സരം ചെന്നൈയിലും പ്ലേ […]

31 March 2021 4:59 AM GMT

‘ചെന്നൈയ്ക്ക് വിസിൽ പോഡു’; ഐപിഎല്ലിൽ സർവ്വ സന്നാഹങ്ങളുമായി ‘തല’യും കൂട്ടാളികളും, ചിത്രങ്ങൾ കാണാം
X

കഴിഞ്ഞ സീസണില്‍ ഉണ്ടായ തിരിച്ചടിയില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ട് ശക്തമായ തിരിച്ചുവരവ് നടത്താനാണ് മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണ ലക്ഷ്യം വെക്കുന്നത്. ടീം പരിശീലനം ഇത്തവണ നേരത്തെ ആരംഭിച്ചിരുന്നു. നായകന്‍ മഹേന്ദ്ര സിംഗ് ധോനി തന്നെയാണ് ക്യാംപില്‍ എത്തിച്ചേര്‍ന്ന ആദ്യ സീനിയര്‍ താരം. അഞ്ച് ദിവസത്തെ ക്വാറന്റീന് ശേഷമാണ് താരങ്ങളെല്ലാം പരിശീലനത്തിനിറങ്ങിയത്.

പതിനാലാം സീസൺ ഏപ്രിൽ ഒമ്പത് മുതൽ മെയ് 30വരെ നടക്കുക. ആറ് വേദികളാണ് ഉണ്ടാവുക. ഉദ്ഘാടന മത്സരം ചെന്നൈയിലും പ്ലേ ഓഫ് മത്സരങ്ങൾ നവീകരിച്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും. ഇത് കൂടാതെ ബംഗളൂരു, കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളാണ് മറ്റു വേദികൾ. 52 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റ് പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടക്കുക.

ഏപ്രില്‍ 9ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. ആദ്യത്തെ പതിനേഴ് മത്സരങ്ങള്‍ ചെന്നൈയിലും മുംബൈയിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. പിന്നീട് അഹമ്മദാബാദിലും ഡല്‍ഹിയിലും മത്സരങ്ങള്‍ നടക്കും.

ഇത്തവണ വലിയ തയ്യാറെടുപ്പുകൾ നടത്തിയ ശേഷം കളത്തിലിറങ്ങാനാണ് ധോനിയും സംഘത്തിന്റെയും നീക്കം.

റോബിൻ ഉത്തപ്പയും കെ.എം ആസിഫുമടക്കമുള്ള മലയാളികളും ഇത്തവണ ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണിൽ നിന്ന് മാറി നിന്ന സുരേഷ് റെയ്‌നയും ഇത്തവണ മഞ്ഞക്കുപ്പായത്തിൽ ഇറങ്ങും.

മധ്യനിരയിൽ അംമ്പാട്ടി റായിഡുവും സുരേഷ് റെയ്നയും ഇം​ഗ്ലണ്ട് താരം സാം കറനും കരുത്താവും. ബ്രാവോയും ബാറ്റുകൊണ്ട് തിളങ്ങിയാൽ ധോനിക്ക് പൂർണമായും നായകനെന്ന ഉത്തരവാദിത്വം മാത്രം നിർവ്വഹിച്ചാൽ മതിയാവും. വിക്കറ്റ് പിന്നിൽ ധോനിക്ക് രണ്ടാമനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ പുതിയ ജഴ്‌സി അവതരിപ്പിച്ച കിംഗ്‌സ് നായകന്‍ മഹേന്ദ്രസിംഗ് ധോനി ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. ഇന്ത്യന്‍ സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതാണ് പുതിയ കുപ്പായം. പട്ടാള യൂണിഫോമിന്റെ കളര്‍ ചുമലില്‍ ആലേഖനം ചെയ്താണ് പുതിയ ജഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്. എം.എസ് ധോണി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്. കേണലാണ്.

CHENNAI SUPER KINGS (CSK) FULL SQUAD

Faf du Plessis, Ruturaj Gaikwad, Suresh Raina, Ambati Rayudu, N. Jagadeesan (wk), Robin Uthappa, MS Dhoni (c/wk), Ravindra Jadeja, Sam Curran, Dwayne Bravo, Karn Sharma, R. Sai Kishore, Mitchell Santner, Imran Tahir, Deepak Chahar, Shardul Thakur, Lungi Ngidi, Josh Hazlewood, KM Asif, Moeen Ali, K Gowtham, Cheteshwar Pujara, M Harisankar Reddy, K. Bhagath Varma, C Hari Nishanth

Next Story

Popular Stories