Top

സൂപ്പര്‍ പോരാട്ടത്തില്‍ നാണയഭാഗ്യം ധോണിക്ക്; ബാംഗ്ലൂരിനെതിരേ ചെന്നൈ ആദ്യം ബാറ്റ് ചെയ്യും

ഐ.പി.എല്ലില്‍ ഇന്നു നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈയിലെ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ചെന്നൈ ടീം മത്സരത്തിനിറങ്ങുന്നത്. പരുക്കേറ്റ സ്പിന്‍ ഓള്‍ൗണ്ടര്‍ മൊയീന്‍ അലിക്കു പകരം ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും പേസര്‍ ലുങ്കി എന്‍ഗിഡിക്കു പകരം സ്പിന്നര്‍ ഇമ്രാന്‍ താഹിറും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ബാംഗ്ലൂര്‍ നിരയിലും രണ്ടു […]

25 April 2021 4:10 AM GMT

സൂപ്പര്‍ പോരാട്ടത്തില്‍ നാണയഭാഗ്യം ധോണിക്ക്; ബാംഗ്ലൂരിനെതിരേ ചെന്നൈ ആദ്യം ബാറ്റ് ചെയ്യും
X

ഐ.പി.എല്ലില്‍ ഇന്നു നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈയിലെ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ മഹേന്ദ്ര സിങ് ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

രണ്ടു മാറ്റങ്ങളുമായാണ് ചെന്നൈ ടീം മത്സരത്തിനിറങ്ങുന്നത്. പരുക്കേറ്റ സ്പിന്‍ ഓള്‍ൗണ്ടര്‍ മൊയീന്‍ അലിക്കു പകരം ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയും പേസര്‍ ലുങ്കി എന്‍ഗിഡിക്കു പകരം സ്പിന്നര്‍ ഇമ്രാന്‍ താഹിറും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.

ബാംഗ്ലൂര്‍ നിരയിലും രണ്ടു മാറ്റങ്ങളുണ്ട്. കെയ്ന്‍ റിച്ചാര്‍ഡ്‌സണു പകരം ഡാന്‍ ക്രിസ്റ്റിയനും ഷഹ്ബാസ് അഹമ്മദിനു പകരം നവ്ദീപ് സൈനിയും ടീമില്‍ ഇടം നേടി. സീസണില്‍ പോയിന്റ് നിലയില്‍ ബാംഗ്ലൂര്‍ ഒന്നാമതും ചെന്നൈ രണ്ടാമതുമാണ്.

Next Story

Popular Stories