Top

പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചു ചെന്നൈ; ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51

ഐ.പി.എല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം. പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലീസിസും റുതുരാജ് ഗെയ്ക്ക്വാദും ചേര്‍ന്ന് ആറോവറില്‍ 51 റണ്‍സാണ് അടിച്ചു കൂട്ടിയത്. സീസണില്‍ അഞ്ചു മത്സരങ്ങള്‍ക്കിടെ പവര്‍ പ്ലേയില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താനാകാതെ പോയ ഏക മത്സരവും ഇതാണ്. ഡുപ്ലീസിസ് 19 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 27 റണ്‍സുമായും ഗെയ്ക്ക്വാദ് 22 പന്തില്‍ നാലു ബൗണ്ടറികളോടെ 22 റണ്‍സുമായും പുറത്താകാതെ […]

25 April 2021 5:12 AM GMT

പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചു ചെന്നൈ; ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 51
X

ഐ.പി.എല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം. പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലീസിസും റുതുരാജ് ഗെയ്ക്ക്വാദും ചേര്‍ന്ന് ആറോവറില്‍ 51 റണ്‍സാണ് അടിച്ചു കൂട്ടിയത്. സീസണില്‍ അഞ്ചു മത്സരങ്ങള്‍ക്കിടെ പവര്‍ പ്ലേയില്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താനാകാതെ പോയ ഏക മത്സരവും ഇതാണ്.

ഡുപ്ലീസിസ് 19 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 27 റണ്‍സുമായും ഗെയ്ക്ക്വാദ് 22 പന്തില്‍ നാലു ബൗണ്ടറികളോടെ 22 റണ്‍സുമായും പുറത്താകാതെ നില്‍ക്കുന്നു. നേരത്തെ ടോസ് നേടിയ ചെന്നൈ നായകന്‍ എം.എസ്. ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും രണ്ടു വീതം മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്.

Next Story

Popular Stories