Top

ചെന്നൈയില്‍‌ കാലാവസ്ഥ അനുകൂലം, പിച്ചൊരുക്കം പൂര്‍ത്തിയായി; ടോസ് നിര്‍ണായകം

ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് മഴ ഭീഷണിയാവില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. നേരത്തെ കാലവസ്ഥ പ്രതികൂലമാവാന്‍ സാധ്യതയുള്ളതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടെസ്റ്റ് നടക്കുന്ന അഞ്ച് ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയില്ല. നാളെയാണ് ചെപ്പോക്കില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ആദ്യ ടെസ്റ്റിന് സമാനമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ച് തന്നെയാവും രണ്ടാം മത്സരത്തിലും ഒരുക്കുക. അഞ്ച് ദിവസവും പിച്ചില്‍ അപകടകരമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവും. സ്റ്റാര്‍ സ്പിന്നര്‍ […]

12 Feb 2021 6:03 AM GMT

ചെന്നൈയില്‍‌ കാലാവസ്ഥ അനുകൂലം, പിച്ചൊരുക്കം പൂര്‍ത്തിയായി;  ടോസ് നിര്‍ണായകം
X

ചെന്നൈയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് മഴ ഭീഷണിയാവില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. നേരത്തെ കാലവസ്ഥ പ്രതികൂലമാവാന്‍ സാധ്യതയുള്ളതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടെസ്റ്റ് നടക്കുന്ന അഞ്ച് ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയില്ല. നാളെയാണ് ചെപ്പോക്കില്‍ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ആദ്യ ടെസ്റ്റിന് സമാനമായി സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ച് തന്നെയാവും രണ്ടാം മത്സരത്തിലും ഒരുക്കുക. അഞ്ച് ദിവസവും പിച്ചില്‍ അപകടകരമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവും. സ്റ്റാര്‍ സ്പിന്നര്‍ മോയീന്‍ അലി തിരികെയെത്തുന്നത് ഇംഗ്ലണ്ടിനും മുന്‍തൂക്കം നല്‍കുന്നുണ്ട്.

ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് അനുകൂലമാവും ഇത്തവണയും കാര്യങ്ങള്‍. വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനാവും ഇരു ടീമുകളും ശ്രമിക്കുക. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ഫസ്റ്റ് ഇന്നിംഗ്‌സ് സ്‌കോറാണ് മത്സരത്തില്‍ നിര്‍ണായകമായത്. റണ്‍മല പിന്തുടര്‍ന്ന് ഇന്ത്യ എളുപ്പം പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഇരു ടീമുകള്‍ക്കും വലിയ സ്‌കോര്‍ നേടാനാവില്ലെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

നാല് വമ്പന്‍ മാറ്റങ്ങളാണ് രണ്ടാം ടെസ്റ്റ് സ്‌ക്വാഡില്‍ ഇംഗ്ലണ്ട് വരുത്തിയിരിക്കുന്നത്. പരിക്കേറ്റ ജോഫ്രാ ആര്‍ച്ചര്‍, സ്റ്റാര്‍ പേസ് ബൗളറായ ജെയിംസ് ആന്‍ഡേഴ്സന്‍, ആദ്യ മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത ഡൊമ്‌നിക് ബെസ്സ് എന്നിവര്‍ ടീമിലില്ല. കൂടാതെ ജോസ് ബട്ട്ലര്‍ മത്സരത്തിലുണ്ടാവില്ലെന്ന് ഇംഗ്ലണ്ട് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

ബെസ്സിന് പകരം മോയീന്‍ അലിയും ബട്ട്ലറുടെ പകരക്കാരനായി ബെന്‍ ഫോക്സും ടീമിലെത്തും. ബെന്‍ ഫോക്സ് വിക്കറ്റ് കീപ്പര്‍ റോളിലായിരിക്കുമെത്തുക. റൊട്ടേഷന്‍ സംവിധാനമാണ് ജെയിംസ് ആന്‍ഡേഴ്‌സനെ പുറത്തിരുത്താന്‍ കാരണം. ജിമ്മിക്ക് പകരം ബ്രോഡ് ടീമിലെത്തും.

Next Story

Popular Stories