Top

‘എന്റെ വണ്ടര്‍ മാറിയിട്ടില്ല’; അനില്‍കാന്ത് ട്രോളിനോട് ചെമ്പില്‍ അശോകന്‍

കഴിഞ്ഞ ദിവസം ഡിജിപിയായി അനില്‍കാന്ത് ചുമതലയേറ്റതിന് പിന്നാലെ വളരെ പെട്ടെന്നായിരുന്നു ചെമ്പില്‍ അശോകനെ അപരനായി ട്രോളന്‍മാര്‍ പ്രതിഷ്ടിച്ചത്. കാപ്പികുപ്പായം ഇട്ട് ചെമ്പില്‍ അശോകന്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ട്രോള്‍ കണ്ട് താന്‍ വണ്ടര്‍ അടിച്ചിരിക്കുകയാണെന്നാണ് വിഷയത്തില്‍ ചെമ്പില്‍ അശോകന്റെ പ്രതികരണം. ‘കെ എം വരട്ടെ’; മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യം; രാഹുലിന്റെ ട്വിറ്റീന് അടിയിലും ക്യാമ്പയിന്‍ ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായപ്പോള്‍ പാഷാണം ഷാജി ഏതാണ് ബെഹ്‌റ ഏതാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും അന്ന് അത് താന്‍ നന്നായി ആസ്വദിച്ചിരുന്നുവെന്നും ചെമ്പില്‍ […]

30 Jun 2021 9:12 PM GMT
ഫിൽമി റിപ്പോർട്ടർ

‘എന്റെ വണ്ടര്‍ മാറിയിട്ടില്ല’; അനില്‍കാന്ത് ട്രോളിനോട് ചെമ്പില്‍ അശോകന്‍
X

കഴിഞ്ഞ ദിവസം ഡിജിപിയായി അനില്‍കാന്ത് ചുമതലയേറ്റതിന് പിന്നാലെ വളരെ പെട്ടെന്നായിരുന്നു ചെമ്പില്‍ അശോകനെ അപരനായി ട്രോളന്‍മാര്‍ പ്രതിഷ്ടിച്ചത്. കാപ്പികുപ്പായം ഇട്ട് ചെമ്പില്‍ അശോകന്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ട്രോള്‍ കണ്ട് താന്‍ വണ്ടര്‍ അടിച്ചിരിക്കുകയാണെന്നാണ് വിഷയത്തില്‍ ചെമ്പില്‍ അശോകന്റെ പ്രതികരണം.

‘കെ എം വരട്ടെ’; മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കണമെന്നാവശ്യം; രാഹുലിന്റെ ട്വിറ്റീന് അടിയിലും ക്യാമ്പയിന്‍

ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായപ്പോള്‍ പാഷാണം ഷാജി ഏതാണ് ബെഹ്‌റ ഏതാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും അന്ന് അത് താന്‍ നന്നായി ആസ്വദിച്ചിരുന്നുവെന്നും ചെമ്പില്‍ അശോകന്‍ പറയുന്നു. തന്റെ ട്രോള്‍ കണ്ടതിന്റെ വണ്ടര്‍ മാറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാസ് വിലയും കുതിച്ചുയരുന്നു; ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് കൂട്ടിയത് 25.50 രൂപ

‘പാഷാണം ഷാജി ഏതാണ് ബെഹ്‌റ സര്‍ ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകണ്ട് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. ഇപ്പോള്‍ ഇതാ എനിക്ക് അപരനായി അനില്‍കാന്ത് സര്‍ വന്നിരിക്കുന്നു. ശരിക്കും വണ്ടര്‍അടിച്ചിരിക്കുകയാണ്. ഇത്രയും ഉയരങ്ങളില്‍ നില്‍ക്കുന്ന അനില്‍കാന്തുമായി എനിക്ക് രൂപസാദൃശ്യം ഉണ്ടെന്ന് പറയുമ്പോള്‍ അത്ഭുതമാണ്.’ ചെമ്പില്‍ അശോകന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ബെഹ്‌റയെ തെരഞ്ഞെടുത്തതിന് പിന്നാലെ സാജു നവോദയയായിരുന്നു ട്രോളിനിരയായത.്

Next Story

Popular Stories