Top

‘ഈ മഹാപണ്ഡിതനെ കൊന്നത് കാന്തപുരമാണെന്ന് അവര്‍ കുട്ടികളോട് പറഞ്ഞു, ഇപ്പോഴിതാ ചെമ്പരിക്ക ഖാസിയുടെ കൊലയാളികള്‍ കപ്പലില്‍ തന്നെയെന്ന് നദ്‌വി’; സഖാഫി എളമരം

ചെമ്പരിക്ക ഖാസിയുടെ മരണത്തേച്ചൊല്ലിയുള്ള വിവാദം വീണ്ടും ചൂടുപിടിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മുസ്ലിയാരുടെ പതിനൊന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി നടത്തിയ പ്രതികരണമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. ചെമ്പരിക്ക ഖാസിയുടേത് കൊലപാതകമാണെന്നും അദ്ദേഹം വിയര്‍പ്പൊഴുക്കി പണിതുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനസമുച്ചയങ്ങളുടെ ഭരണ സാരഥ്യത്തിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ചില വന്‍തോക്കുകളാണ് ഘാതകരെന്ന് നിഗമനങ്ങളുണ്ടെന്നും സമസ്ത മുശാവറ […]

16 Feb 2021 5:47 AM GMT

‘ഈ മഹാപണ്ഡിതനെ കൊന്നത് കാന്തപുരമാണെന്ന് അവര്‍ കുട്ടികളോട് പറഞ്ഞു, ഇപ്പോഴിതാ ചെമ്പരിക്ക ഖാസിയുടെ കൊലയാളികള്‍ കപ്പലില്‍ തന്നെയെന്ന് നദ്‌വി’; സഖാഫി എളമരം
X

ചെമ്പരിക്ക ഖാസിയുടെ മരണത്തേച്ചൊല്ലിയുള്ള വിവാദം വീണ്ടും ചൂടുപിടിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മുസ്ലിയാരുടെ പതിനൊന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി നടത്തിയ പ്രതികരണമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. ചെമ്പരിക്ക ഖാസിയുടേത് കൊലപാതകമാണെന്നും അദ്ദേഹം വിയര്‍പ്പൊഴുക്കി പണിതുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനസമുച്ചയങ്ങളുടെ ഭരണ സാരഥ്യത്തിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ചില വന്‍തോക്കുകളാണ് ഘാതകരെന്ന് നിഗമനങ്ങളുണ്ടെന്നും സമസ്ത മുശാവറ അംഗം കൂടിയായി മുഹമ്മദ് നഖ്‌വി ആരോപിക്കുകയുണ്ടായി.

സമസ്ത നേതാവിന്റെ ആരോപണത്തോട് പ്രതികരിച്ച് കാന്തപുരം വിഭാഗം നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ റഹ്മത്തുള്ള സഖാഫി എളമരം രംഗത്തെത്തി. കള്ളന്‍ കപ്പലില്‍ തന്നെയെന്നാണ് ബഹാവുദ്ദീന്‍ നദ് വി പറഞ്ഞതെന്ന് സഖാഫി എളമരം ഫേസ്ബുക്കില്‍ കുറിച്ചു.

റഹ്മത്തുള്ള സഖാഫി എളമരത്തിന്റെ പ്രതികരണം

കള്ളന്‍ കപ്പലില്‍ തന്നെയെന്ന്, ബഹാഉദ്ദീന്‍ നദ് വി. നാസര്‍ ഫൈസിയും കൂട്ടരും എന്തൊരാവേശത്തിലായിരുന്നു ചെമ്പരിക്ക ഖാളിയുടെ കൊലപാതകത്തിനെതിരെ സമരം നയിച്ചത്! ഈ നീചകൃത്യവും സമുന്നതരായ പണ്ഡിതന്‍മാരുടെ തലയില്‍ വെച്ചു കെട്ടാന്‍ ഇവര്‍ ആക്രോശം നടത്തി.ചില സമസ്ത മുഅല്ലിമുകള്‍ മര്‍ഹും ചെമ്പരിക്ക ഖാളിയുടെ ഫോട്ടോ കൊച്ചു കുട്ടികള്‍ക്ക് കാണിച്ചു കൊണ്ട് പറഞ്ഞു ഈ മഹാ പണ്ഡിതനെ കാന്തപുരമാണ് കൊന്നത് എന്ന്. !’

ഇപ്പോഴിതാ ബഹാഉദ്ദീന്‍ നദ് വി കൂരിയാട് തന്നെ തന്റെ ളആ യില്‍ ഈ കൊലപാതകികള്‍ ഖാളി നട്ടുവളര്‍ത്തിയ സ്ഥാപനത്തില്‍ തന്നെയുള്ളവരാണെന്ന് കാസര്‍കോട്ടുകാരെ ഉദ്ധരിച്ച് എഴുതിയിരിക്കുന്നു. കാന്തപുരത്തിന്റെ അനുയായികളെ മാത്രമല്ല സ്വന്തം പണ്ഡിതന്‍മാരെയും ഇവര്‍ കൊന്നു തിന്നാന്‍ തുടങ്ങിയിരിക്കുന്നു.

ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി

2010 ഫെബ്രുവരി 15ന് പുലര്‍ച്ചെയാണ് സമസ്തയുടെ മുതിര്‍ന്ന നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സിഎം അബ്ദുല്ല മൗലവിയെ (77) മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക അതിര്‍ത്തിയിലെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപമാണ് മൃതദേഹം കിടന്നത്. അബ്ദുള്ള മൗലവി ആത്മഹത്യ ചെയ്യില്ലെന്നു ചൂണ്ടിക്കാട്ടി മകന്‍ മുഹമ്മദ് ഷാഫി രംഗത്തെത്തി. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും ശേഷം സിബിഐയും അന്വേഷണം നടത്തി. ഖാസി ആത്മഹത്യ ചെയ്യാന്‍ സാധ്യമായ സാഹചര്യങ്ങള്‍ ഇല്ലെന്ന് പുതുച്ചേരി ജിപ്‌മെറിലെ മെഡിക്കല്‍ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

2020 ജനുവരിയില്‍ ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമല്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ കേസന്വേഷണം അവസാനിപ്പിച്ചു. വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ മരണകാരണം ആത്മഹത്യയാണോ അപകടമാണോയെനന് പറയാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് സിബിഐ എത്തിയത്. മനശാസ്ത്ര അപഗ്രഥന (സൈക്കോളജിക്കല്‍ ഓട്ടോപ്‌സി) റിപ്പോര്‍ട്ടുകളെ ആധാരമാക്കിയായിരുന്നു ഇത്.

ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവ് കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ല. 2017 ജനുവരിയില്‍ അന്വേഷണം അവസാനിപ്പിച്ച കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് തുടരന്വേഷണം നടത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ആദൂര്‍ അഷ്‌റഫ് എന്നയാളുടെ മൊഴി അടിസ്ഥാനമാക്കിയായിരുന്നു മൂന്നാം തവണത്തെ അന്വേഷണം. ഈ മൊഴികള്‍ വിശ്വസനീയമല്ലെന്നാണ് സിബിഐ കണ്ടെത്തല്‍.

സിഎം അബ്ദുല്ല മൗലവി

ഇസ്ലാമിക മതനിയമപ്രകാരം ആത്മഹത്യ ദൈവത്തോടുള്ള നിന്ദയായാണ് കണക്കാക്കപ്പെടുന്നത്. മരണശേഷം ഇത്തരക്കാര്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും നരകത്തില്‍ പോകുമെന്നുമാണ് വിശ്വാസം. അങ്ങനെയിരിക്കെ മുതിര്‍ന്ന ഇസ്ലാമിക പണ്ഡിതനും അനേകം ശിഷ്യന്‍മാരുമുള്ള അബ്ദുള്ള മൗലവി എങ്ങനെ സ്വയം ജീവനെടുക്കും എന്ന ചോദ്യമാണ് ഒരു വിഭാഗം ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. ഖാസിയുടെ മരണം കൊലപാതകം തന്നെയാണെന്ന് നാട്ടുകാരും കുടുംബവും ആരോപിച്ചതിന് പിന്നാലെ ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. തുടര്‍ന്ന് ജനകയ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. 2019 മാര്‍ച്ച് 12ന് തുടക്കം കുറിച്ച അന്വേഷണത്തിന്റെ ഭാഗമായി 18 സിറ്റിങ്ങുകള്‍ നടത്തി 56 പേരില്‍ നിന്ന് മൊഴിയെടുത്തു.

കഴിഞ്ഞ മാസം ജനകീയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മൗലവിയുടെ ദുരൂഹമരണം കൊലപാതകം തന്നെയാണെന്നും പിന്നില്‍ ഉന്നതരുടെ കരങ്ങളുണ്ടെന്നും ജനകീയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പിയുസിഎല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി എ പൗരന്‍, മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. എല്‍സി ജോര്‍ജ്ജ്, സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. ടി വി രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നു നടത്തിയ ജനകീയ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടിലാണ് പോലിസിനും സിബി ഐയ്ക്കുമെതിരേ തെളിവുകള്‍ നിരത്തുന്നത്.

റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍

ഖാസിയുടെ ശരീരത്തിലെ മുറിവുകള്‍ ബാഹ്യമായ അക്രമത്തിന്റെ അടയാളമാണ്. കേസിനെ ഒതുക്കാന്‍ ആദ്യം മുതലേ ഉന്നത ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്.

ഖാസി സി എം അബ്ദുല്ല മൗലവിയുടെ സന്തത സഹചാരിയായിരുന്ന ഡ്രൈവര്‍ ഹുസയ്നെയും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയെ കുറിച്ചും വിദഗ്ധ സംഘം ചോദ്യം ചെയ്താല്‍ കൊലപാതകികള്‍ ആരെന്ന് കണ്ടെത്താനാകും

ഖാസിയുടെ മരുമകന്‍ അബ്ദുല്‍ ഖാദര്‍, ഡിവൈഎസ്പി ഹബീബ് റഹ്മാന്‍, ബന്ധുവും എംഐസിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നാളുമായ കോണ്‍ട്രാക്റ്റര്‍ പട്ടുവം മൊയ്തീന്‍കുട്ടി ഹാജി, യു എം അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ എന്നിവരേയും വിശദമായി ചോദ്യം ചെയ്യണം.

പ്രാഥമികാന്വേഷണ ഘട്ടത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും കൃത്രിമ തെളിവുകളുണ്ടാക്കുകയും ചെയ്ത അന്നത്തെ ഡിവൈഎസ് പിയും റിട്ട. എസ് പിയുമായ ഹബീബ് റഹ്മാനെതിരേ വകുപ്പുതല അന്വേഷണം നടത്തണം. അഭയ കൊലക്കേസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഡിവൈഎസ് പി മൈക്കിളിന്റെ റോളാണ് ഖാസി കേസില്‍ ഡിവൈഎസ്പി ഹബീബ് റഹ്മാന്റേത്.

പ്രമാദമായ കൊലപാതകങ്ങളില്‍ സിബിഐ കാണിക്കുന്ന നിസ്സംഗത ചെമ്പരിക്ക ഖാസി കേസിലും കാണിച്ചിട്ടുണ്ട്. പ്രഫഷണല്‍ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ കേസ് തെളിയും.

കൊലപാതകികള്‍ ആരെല്ലാമാണെന്ന് തനിക്കറിയാമെന്നും അവരെ പിടികൂടാന്‍ കഴിയില്ലെന്നും ഖാസിയുടെ മൂത്ത മകന്‍ ഷാഫിയെ നേരില്‍ക്കണ്ട് പറഞ്ഞ ഫൈസല്‍ മൊയ്തുവിന്റെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തി. ചില നിബന്ധനകള്‍ വച്ചാണ് ഫൈസല്‍ മൊയ്തു കമ്മീഷന് മൊഴി നല്‍കിയത്. ഇദ്ദേഹത്തെ സിബിഐ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഖാസിയുടെ മരണകാര്യത്തെ കുറിച്ച് വിവരം ലഭിക്കും.

2014ല്‍ മംഗലാപുരത്ത് നടന്ന വിമാന ദുരന്തത്തില്‍ മരണപ്പെട്ട ഇബ്രാഹീം ഖലീല്‍ എന്നയാള്‍ക്ക് ഖാസിയുടെ ദുരൂഹ മരണവുമായി നേരിട്ട് ബന്ധമുള്ളതായി സാക്ഷികള്‍ കമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്.

Next Story

Popular Stories