Top

കളത്തിനുള്ളിലെ കൈയ്യാങ്കളി; ചെല്‍സിക്കും ലെസ്റ്ററിനും വമ്പന്‍ പിഴ വിധിച്ച് ഇ.എഫ്.എ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ത്തല്ലിയതിന് ക്ലബുകള്‍ക്കു കനത്ത പിഴ ശിക്ഷ വിധിച്ച് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിക്കും പ്രീമിയര്‍ ലീഗ് മുന്‍ ജേതാക്കളായ ലെസ്റ്റര്‍ സിറ്റിക്കുമാണ് ശിക്ഷ വിധിച്ചത്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മാസം ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിനിടെയാണ് ഇരുടീമുകളിലെയും താരങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ലെസ്റ്റര്‍ താരം റിക്കാര്‍ഡോ പെരേര ചെല്‍സിയുടെ ബെന്‍ ചില്‍വെല്ലിനെ ഫൗള്‍ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. ഗ്രൗണ്ടില്‍ ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതു […]

2 Jun 2021 3:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കളത്തിനുള്ളിലെ കൈയ്യാങ്കളി; ചെല്‍സിക്കും ലെസ്റ്ററിനും വമ്പന്‍ പിഴ വിധിച്ച് ഇ.എഫ്.എ.
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ത്തല്ലിയതിന് ക്ലബുകള്‍ക്കു കനത്ത പിഴ ശിക്ഷ വിധിച്ച് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സിക്കും പ്രീമിയര്‍ ലീഗ് മുന്‍ ജേതാക്കളായ ലെസ്റ്റര്‍ സിറ്റിക്കുമാണ് ശിക്ഷ വിധിച്ചത്.

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മാസം ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിനിടെയാണ് ഇരുടീമുകളിലെയും താരങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ലെസ്റ്റര്‍ താരം റിക്കാര്‍ഡോ പെരേര ചെല്‍സിയുടെ ബെന്‍ ചില്‍വെല്ലിനെ ഫൗള്‍ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.

ഗ്രൗണ്ടില്‍ ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇതു പിന്നീട് ഉന്തിലുംതള്ളിലും കലാശിക്കുകയുമായിരുന്നു. രണ്ടു ടീമിലെയും ഭൂരിഭാഗം താരങ്ങളും സംഘര്‍ഷത്തില്‍ ഇടപെട്ടിരുന്നു.

ടീമുകള്‍ക്ക് തങ്ങളുടെ താരങ്ങളെ നിയന്ത്രിക്കാനായില്ലെന്നും ഇതു ഫുട്‌ബോളിന്റെ അച്ചടക്കത്തിനു ചേര്‍ന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരു ക്ലബുകള്‍ക്കും 23 ലക്ഷം രൂപ വീതം പിഴ വിധിച്ചത്. ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ നിര്‍ണയത്തില്‍ ഏറെ പ്രാധാന്യം വഹിച്ച ആ മത്സരത്തില്‍ ചെല്‍സി ലെസ്റ്ററിനെ പരാജയപ്പെടുത്തിയിരുന്നു. അതിന് ഒരാഴ്ച മുമ്പ് നടന്ന എഫ്.എ. കപ്പ് ഫൈനലില്‍ ചെല്‍സിയെ പരാജയപ്പെടുത്തി ലെസ്റ്റര്‍ കിരീടം ചൂടുകയും ചെയ്തിരുന്നു.

Next Story

Popular Stories