Top

വാളയാര്‍ കോളനിയിലെ ദുരവസ്ഥകള്‍ ഒഴിയുന്നില്ല; പാര്‍പ്പിടം പോലും ഇല്ലാത്തവര്‍ നിരവധി, ഓണ്‍ലൈന്‍ ക്ലാസ്സ് എന്താണെന്നറിയാതെ കുട്ടികള്‍

കഴിഞ്ഞ ദിവസം മദ്യ ദുരന്തം നടന്ന വാളയാര്‍ ചെല്ലംങ്കാവ് കോളനിയില്‍ അരക്ഷിതാവസ്ഥ നിരവധി ആണ്. അടച്ചുറപ്പുള്ള വീട് തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പലതും ഇവിടെ ഇല്ല. സംസ്ഥാനത്തെ ഒരു അധ്യായന വര്‍ഷം മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസ്സിലേക്ക് ഒതുങ്ങുമ്പോള്‍ ഇവിടുത്തെ കുട്ടികളില്‍ പലരും ഒരു ക്ലാസ്സില്‍ പോലും ഇതുവരെയും പങ്കെടുത്തിട്ടില്ല. നാടിനെ ആകെ നടുക്കിയ മദ്യ ദുരന്തത്തില്‍ നിന്നും ചെല്ലന്‍കാവ് കോളനിയ്ക്ക് ഇതുവരെ മുക്തി നേടാനായിട്ടില്ല. ഇവര്‍ക്ക് ഉറ്റവരെയും ഉടയവരെയും ഒക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മറ്റ് സ്ഥലങ്ങളില്‍ നിന്നും […]

25 Oct 2020 7:53 PM GMT

വാളയാര്‍ കോളനിയിലെ ദുരവസ്ഥകള്‍ ഒഴിയുന്നില്ല; പാര്‍പ്പിടം പോലും ഇല്ലാത്തവര്‍ നിരവധി, ഓണ്‍ലൈന്‍ ക്ലാസ്സ് എന്താണെന്നറിയാതെ കുട്ടികള്‍
X

കഴിഞ്ഞ ദിവസം മദ്യ ദുരന്തം നടന്ന വാളയാര്‍ ചെല്ലംങ്കാവ് കോളനിയില്‍ അരക്ഷിതാവസ്ഥ നിരവധി ആണ്. അടച്ചുറപ്പുള്ള വീട് തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ പലതും ഇവിടെ ഇല്ല. സംസ്ഥാനത്തെ ഒരു അധ്യായന വര്‍ഷം മുഴുവന്‍ ഓണ്‍ലൈന്‍ ക്ലാസ്സിലേക്ക് ഒതുങ്ങുമ്പോള്‍ ഇവിടുത്തെ കുട്ടികളില്‍ പലരും ഒരു ക്ലാസ്സില്‍ പോലും ഇതുവരെയും പങ്കെടുത്തിട്ടില്ല.

നാടിനെ ആകെ നടുക്കിയ മദ്യ ദുരന്തത്തില്‍ നിന്നും ചെല്ലന്‍കാവ് കോളനിയ്ക്ക് ഇതുവരെ മുക്തി നേടാനായിട്ടില്ല. ഇവര്‍ക്ക് ഉറ്റവരെയും ഉടയവരെയും ഒക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. മറ്റ് സ്ഥലങ്ങളില്‍ നിന്നും കോളനിയിലേക്ക് ഒഴുകുന്ന മദ്യവും മയക്കുമരുന്നുമൊക്കെ നിയന്ത്രിക്കാന്‍ പൊലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ചെല്ലന്‍കാവിന്റെ അരക്ഷിതാവസ്ഥ ഇത് കൊണ്ടൊന്നും തീരുന്നില്ല.

ഇപ്പോഴും കയറി കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീട് പോലും ഇല്ലാത്ത അനവധി പേര്‍ ഉണ്ട്. വീടുകളുടെ ശോചനീയാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ആണ് മുരുകാനന്ദന്‍ എന്ന കുട്ടിയെ കാണാനിടയായത്. വ്യാജ മദ്യം കഴിച്ചു ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മുരുകാനന്ദന്റെ അച്ഛന്‍ തിരികെ വീട്ടില്‍ എത്തിയിട്ടുണ്ട്. അമ്മ ഇപ്പോഴും ആശുപത്രിയില്‍ ആണ്. അച്ഛനെ കാണിക്കാന്‍ അവന്‍ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. വീടിന്റെ പണി ആരംഭിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായിട്ടില്ല. കാരണം ചോദിച്ചപ്പോള്‍ പതിനഞ്ചു വയസ് പ്രായമുള്ള ആ കൗമാരക്കാരന്‍ ഒരു 50 വയസ്സിന്റെ അനുഭവസ്ഥര്‍ എന്നോണമാണ് സംസാരിച്ചത്.

വീട് നിര്‍മ്മിക്കാന്‍ ബാക്കി പൈസ കിട്ടിയിട്ടില്ലെന്നും അച്ഛനും അമ്മയും കൂലി പണി എടുത്താണ് വീട് നിലത്തു കിടക്കത്തക്ക വണ്ണം ആക്കിയെടുത്തതെന്നും അവന്‍ പറഞ്ഞു. അച്ഛന് ചെവിക്ക് കേള്‍വി കുറവുളളതിനാല്‍ അദ്ദേഹത്തോട് ചോദിച്ചു അറിയാനും കഴിഞ്ഞില്ല.മുരുകാനന്ദന്റെ അനിയന്‍ മുരുകേശന്‍ ഏഴാം ക്ലാസില്‍ ആണ്. ഒന്നോ രണ്ടോ തവണ അല്ലാതെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഇതുവരെ പങ്കെടുത്തിട്ടില്ല.

ഈ കുട്ടികളുടെ വാക്കുകള്‍ കരുത്ത് ഉള്ളതാണ്. ഇവര്‍ക്ക് മാത്രമല്ല കോളനിയിലെ മറ്റു പല കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനായി ടിവിയോ സ്മാര്‍ട്ട് ഫോണോ ഇവരുടെ പക്കല്‍ ഇല്ല.

Next Story