Top

നൂറ്റി ഇരുപത് കിലോമീറ്റര്‍ നടന്ന് ഞെട്ടിച്ച് ശ്രീകുമാര്‍; കെ രാധാകൃഷ്ണന് മുമ്പില്‍ ഇതൊന്നും ഏല്‍ക്കില്ലെന്ന് എല്‍ഡിഎഫ്; ചേലക്കരയില്‍ തെരഞ്ഞെടുപ്പ് ചൂടിങ്ങനെ

തൃശ്ശൂര്‍: മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന്‍ ചെറിയ ഇടവേളയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങിവരുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. നാല് തവണ പ്രതിനീധികരിച്ച ചേലക്കര മണ്ഡലത്തില്‍ തന്നെയാണ് അദ്ദേഹം മത്സരിക്കുന്നത്. 2016ല്‍ ഇടതുമുന്നണിയുടെ യുആര്‍ പ്രദീപാണ് മണ്ഡലത്തില്‍ വിജയിച്ചു കയറിയത്. 10,200 വോട്ടിനാണ് പ്രദീപ് വിജയിച്ചത്. വിജയം കൈവിട്ടില്ലെങ്കിലും ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതത്തില്‍ 10.61 ശതമാനത്തിന്റെ ഇടിവുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിലും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്. പ്രദീപിനെ മാറ്റി കെ രാധാകൃഷ്ണന്‍ മത്സരത്തിനിറങ്ങുമ്പോള്‍ യുഡിഎഫ് മണ്ഡലം […]

31 March 2021 4:54 AM GMT

നൂറ്റി ഇരുപത് കിലോമീറ്റര്‍ നടന്ന് ഞെട്ടിച്ച് ശ്രീകുമാര്‍; കെ രാധാകൃഷ്ണന് മുമ്പില്‍ ഇതൊന്നും ഏല്‍ക്കില്ലെന്ന് എല്‍ഡിഎഫ്; ചേലക്കരയില്‍ തെരഞ്ഞെടുപ്പ് ചൂടിങ്ങനെ
X

തൃശ്ശൂര്‍: മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന്‍ ചെറിയ ഇടവേളയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങിവരുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. നാല് തവണ പ്രതിനീധികരിച്ച ചേലക്കര മണ്ഡലത്തില്‍ തന്നെയാണ് അദ്ദേഹം മത്സരിക്കുന്നത്.

2016ല്‍ ഇടതുമുന്നണിയുടെ യുആര്‍ പ്രദീപാണ് മണ്ഡലത്തില്‍ വിജയിച്ചു കയറിയത്. 10,200 വോട്ടിനാണ് പ്രദീപ് വിജയിച്ചത്. വിജയം കൈവിട്ടില്ലെങ്കിലും ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതത്തില്‍ 10.61 ശതമാനത്തിന്റെ ഇടിവുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിലും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്.

പ്രദീപിനെ മാറ്റി കെ രാധാകൃഷ്ണന്‍ മത്സരത്തിനിറങ്ങുമ്പോള്‍ യുഡിഎഫ് മണ്ഡലം പിടിച്ചെടുക്കാന്‍ നിയോഗിച്ചിരിക്കുന്നത് സിസി ശ്രീകുമാര്‍ എന്ന മുന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനെയാണ്. ഇറക്കുമതി സ്ഥാനാര്‍ത്ഥി എന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ആദ്യം ഉയര്‍ന്നെങ്കിലും നേതാക്കളെയും ചെന്ന് കണ്ട് ആ പ്രശ്‌നം ശ്രീകുമാര്‍ തന്നെ പരിഹരിച്ചു.

അഞ്ച് തവണ തുടര്‍ച്ചയായി ഇടതുമുന്നണിയെ വിജയിപ്പിച്ച മണ്ഡലമെന്ന തരത്തില്‍ യുഡിഎഫ് പ്രചരണം ആദ്യ ഘട്ടത്തില്‍ മന്ദഗതിയിലായിരുന്നുവെങ്കില്‍ നാല് ദിവസം നീണ്ട 120 കിലോമീറ്റര്‍ പദയാത്ര നടത്തി മത്സരമെന്ന അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ സിസി ശ്രീകുമാറിന് ഇപ്പോഴായിട്ടുണ്ട്. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലൂടെയും നടന്നതോടെ യുഡിഎഫ് ക്യാമ്പ് ഉണര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പ്രദീപിനെ മാറ്റിയതില്‍ സിപിഐഎമ്മിലെ അനുഭാവികള്‍ക്ക് എതിരഭിപ്രായമുണ്ടെന്ന പ്രചാരണത്തിലും യുഡിഎഫ് വിശ്വാസമര്‍പ്പിക്കുന്നു.

പദയാത്രയിലൂടെ ഉണ്ടാക്കിയ ശ്രദ്ധയൊന്നും എല്‍ഡിഎഫിനെയോ കെ രാധാകൃഷ്ണനെയോ ബാധിക്കില്ലെന്ന് ഇടതുമുന്നണി ഉറപ്പിച്ച് തന്നെ പറയുന്നു. ങഭൂരിപക്ഷം ഓരോ തവണയും ഉയര്‍ത്തുന്ന കെ രാധാകൃഷ്ണന്‍ മാജിക് ഇത്തവണയും ആവര്‍ത്തിക്കുമെന്ന് അവര്‍ പറയുന്നു. 1996ല്‍ ആദ്യമായി കെ രാധാകൃഷ്ണന്‍ വിജയിച്ചു കയറുമ്പോള്‍ 2056 വോട്ടിനാണ് വിജയിച്ചത്. അടുത്ത തവണ മത്സരം കടുത്തപ്പോള്‍ 1475 വോട്ടുകള്‍ക്കാണ് രാധാകൃഷ്ണന്‍ വിജയിച്ചത്. 2006ല്‍ അത് 14604 വോട്ടായി മാറി. അവസാനം മത്സരിച്ചപ്പോള്‍ 24,676 വോട്ടുകളായിരുന്നു രാധാകൃഷ്ണന്റെ ഭൂരിപക്ഷം. രാധാകൃഷ്ണന്‍ മത്സര രംഗത്ത് നിന്ന് മാറിയപ്പോഴാണ് എല്‍ഡിഎഫിന്റെ വോട്ട് ശതമാനത്തില്‍ കുറവ് വന്നത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപിയുടെ ഷാജുമോന്‍ വട്ടേക്കാട്. കഴിഞ്ഞ തവണ ഷാജുമോന്‍ തന്നെ നേടിയ 23000 വോട്ട് ഉയര്‍ത്തുക എന്നതാണ് ബിജെപി ലക്ഷ്യം. ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നതാണ് മണ്ഡലം.

Next Story