ചാർലിയുടെ ‘കള്ളൻ ഡിസൂസ’ എത്തുന്നു; ആശംസകളുമായി ദുൽഖർ

സൂപ്പർഹിറ്റ് ചിത്രം ചാർലിയ്ക്ക് സ്പിൻ ഓഫ് ഒരുങ്ങുന്നു. സൗബിന്റെ കള്ളൻ ഡിസൂസ എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് ദുൽഖർ സൽമാൻ ആശംസകൾ നേർന്നിട്ടുണ്ട്.

ചാർളിയുടെ സ്വന്തം കള്ളൻ ഡിസൂസയ്ക്ക് സ്പിൻ ഓഫ് ഒരുങ്ങുന്നു. എന്റെ പ്രിയപ്പെട്ട സൗബിൻ മച്ചാൻ, ദിലീഷേട്ടൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രത്തിനും അണിയറപ്രവർത്തകർക്കും എല്ലവിധ ആശംസകളും നേരുന്നു.

ദുൽഖർ സൽമാൻ

ടൊവീനോ തോമസാണ് ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്.

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ‘നീ ഇന്ന് മുതൽ എന്റെ കൂടെ പറുദീസയിലായിരിക്കും, ഞങ്ങളുടെ സ്വന്തം കള്ളൻ ഡിസൂസ’, സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു.

ജിത്തു കെ ജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്. സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം അരുണ്‍ ചാലില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. എഡിറ്റിംഗ് റിസാല്‍ ചീരന്‍. ബി ഹരിനാരായണന്‍റേതാണ് വരികള്‍. സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ. പശ്ചാത്തല സംഗീതം കൈലാസ് മേനോന്‍. വിഎഫ്എക്സ് ടോണി മാഗ്‍മിത്ത്. ഡിഐ ലിജു പ്രഭാകര്‍.

Covid 19 updates

Latest News