Top

ജോര്‍ജ് ഫ്‌ളോയ്ഡായി മേഗന്‍; വീണ്ടും വിവാദത്തില്‍ ഷാര്‍ലെ ഹെബ്ദോ മാഗസിന്‍

ഫ്രാന്‍സിലെ വിവാദ ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ലെ ഹെദബ്ദോ വീണ്ടും വിവാദത്തില്‍. ബ്രിട്ടീഷ് രാജകുടുംബാംങ്ങളായ ഹാരി രാജകുമാരന്റെയും മേഗന്‍ മര്‍ക്കലിന്റെയും അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ മാഗസിന്‍ പുറത്തുവിട്ട പുതിയ കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കറുത്ത വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡായി മേഗന്‍ മര്‍ക്കലിനെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജോര്‍ജ് ഫ്‌ളോയ്ഡിനെ ചവിട്ടി നിന്ന പൊലീസുകാരനായി ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെയും ചിത്രീകരിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് മേഗന്‍ ബക്കിംഗ്ഹാം കൊട്ടാരം വിട്ടതെന്നാണ് കാര്‍ട്ടൂണിന്റെ തലക്കെട്ട്. കാരണം എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് […]

13 March 2021 9:34 PM GMT

ജോര്‍ജ് ഫ്‌ളോയ്ഡായി മേഗന്‍; വീണ്ടും വിവാദത്തില്‍ ഷാര്‍ലെ ഹെബ്ദോ മാഗസിന്‍
X

ഫ്രാന്‍സിലെ വിവാദ ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ലെ ഹെദബ്ദോ വീണ്ടും വിവാദത്തില്‍. ബ്രിട്ടീഷ് രാജകുടുംബാംങ്ങളായ ഹാരി രാജകുമാരന്റെയും മേഗന്‍ മര്‍ക്കലിന്റെയും അഭിമുഖത്തിന്റെ പശ്ചാത്തലത്തില്‍ മാഗസിന്‍ പുറത്തുവിട്ട പുതിയ കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്.

അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കറുത്ത വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡായി മേഗന്‍ മര്‍ക്കലിനെയാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ജോര്‍ജ് ഫ്‌ളോയ്ഡിനെ ചവിട്ടി നിന്ന പൊലീസുകാരനായി ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെയും ചിത്രീകരിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് മേഗന്‍ ബക്കിംഗ്ഹാം കൊട്ടാരം വിട്ടതെന്നാണ് കാര്‍ട്ടൂണിന്റെ തലക്കെട്ട്. കാരണം എനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് കാര്‍ട്ടൂണില്‍ മേഗന്‍ പറയുന്നുമുണ്ട്.ഈ കാര്‍ട്ടൂണ്‍ അതിരു കടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പലരം ട്വിറ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തി.

2020 മെയ് മാസത്തില്‍ അമേരിക്കന്‍ പൊലീസിന്റെ ആക്രമണം മൂലം ശ്വാസം മുട്ടി മരിച്ച ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്റെ മരണമാണ് കാര്‍ട്ടൂണ്‍ വിഷയമാക്കിയിരിക്കുന്നത്. മാഗസിന്റെ വംശീയപരമായ സമീപനത്തിന്റെ തെളിവാണിതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും പിന്‍വാങ്ങി കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റിയതിനെക്കുറിച്ച് വിശദീകരണവുമായി ഹാരി രാജകുമാരും മേഗന്‍ മെര്‍ക്കലും പ്രമുഖം ടെലിവിഷന്‍ അവതാരിക ഒപ്ര വിന്‍ഫ്രിക്ക് അഭിമുഖം നല്‍കിയത്.

ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രങ്ങളുടെ നിരന്തര ആക്രമണത്തില്‍ നിന്നും മേഗനെ സംരക്ഷിക്കുന്നതില്‍ രാജകുടുംബം മടിച്ചെന്നും മേഗനോടുള്ള വംശീയപരമായ സമീപനം തങ്ങളെ തളര്‍ത്തിയെന്നും ഹാരി പറയുന്നു.

ഗര്‍ഭിണിയായിരുന്ന സമയത്ത് ജനിക്കുന്ന കുഞ്ഞിന് ഇരുണ്ട നിറമായിരിക്കമോ എന്നതില്‍ രാജകുടുംബത്തിലെ ചില അംഗങ്ങള്‍ ആശങ്കപ്പെട്ടിരുന്നെന്ന് മേഗന്‍ തുറന്നു പറഞ്ഞു. എന്നാല്‍ ഇവരുടെ പേരുകള്‍ മേഗന്‍ വെളിപ്പെടുത്തിയില്ല. അത്തരം സംഭാഷണം നടന്നിട്ടുണ്ടെന്നും സംഭാഷണം താന്‍ പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്നും ഹാരി അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത് എലിസബത്ത് രാജ്ഞിയല്ലെന്ന് അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.

നേരത്തെയും ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ വിവാദത്തിലായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ചെയ്ത കാര്‍ട്ടൂണ്‍ ഫ്രാന്‍സിലും മുസ് ലിം രാജ്യങ്ങളിലും വലിയ വിവാദമായിരുന്നു ഉണ്ടാക്കിയത്.

Next Story