Top

ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസ് നിലനില്‍ക്കുമെന്ന് ക്രൈബ്രാഞ്ച്

പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചെന്ന വിജിലന്‍സ് ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസ് നിലനില്‍ക്കുമെന്ന് ക്രൈം ബ്രാഞ്ച്. ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡിജിപി കേസിന്റെ റിപ്പോര്‍ട്ട് ക്രൈബ്രാഞ്ചിനോട് ആവശ്യപ്പെട്ടത്. ക്രൈബ്രാഞ്ച് നല്‍കിയ ഈ റിപ്പോര്‍ട്ടിലാണ് പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന കേസ് നിലനില്‍ക്കുമെന്നും ഇതില്‍ കുറ്റപത്രം കൊടുക്കാമെന്നുമുള്ള വിവരം അറിയിച്ചത്. അതേസമയം ഗവാസ്‌കര്‍ തന്നെ ജാതി അധിക്ഷേപം നടത്തി എന്ന സുധേഷ് കുമാറിന്റെ മകളുടെ […]

9 May 2021 2:09 AM GMT

ഡ്രൈവറെ മര്‍ദ്ദിച്ച കേസ്; ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസ് നിലനില്‍ക്കുമെന്ന് ക്രൈബ്രാഞ്ച്
X

പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചെന്ന വിജിലന്‍സ് ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ക്കെതിരായ കേസ് നിലനില്‍ക്കുമെന്ന് ക്രൈം ബ്രാഞ്ച്. ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവം നടന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡിജിപി കേസിന്റെ റിപ്പോര്‍ട്ട് ക്രൈബ്രാഞ്ചിനോട് ആവശ്യപ്പെട്ടത്. ക്രൈബ്രാഞ്ച് നല്‍കിയ ഈ റിപ്പോര്‍ട്ടിലാണ് പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന കേസ് നിലനില്‍ക്കുമെന്നും ഇതില്‍ കുറ്റപത്രം കൊടുക്കാമെന്നുമുള്ള വിവരം അറിയിച്ചത്.

അതേസമയം ഗവാസ്‌കര്‍ തന്നെ ജാതി അധിക്ഷേപം നടത്തി എന്ന സുധേഷ് കുമാറിന്റെ മകളുടെ പരാതി നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍നടപടി ക്രൈം ബ്രാഞ്ചിന് തീരുമാനിക്കാമെന്ന് ഡിജിപി നിലപാടെടുത്തു. വിഷയത്തില്‍ ക്രൈ ബ്രാഞ്ച് സര്‍ക്കാരിന്റെ അഭിപ്രായം തേടിയേക്കും.

അടുത്ത സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് സുധേഷ് കുമാറിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് കേസില്‍ റിപ്പോര്‍ട്ട് തേടിയത്. ടോമിന്‍ തച്ചങ്കരിയാണ് സുധേഷ് കുമാറിനൊപ്പം സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു പേര്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് തച്ചങ്കരിക്കെതിരെ പുനരന്വേഷണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇരുമര്‍ക്കുമെതിരെയുള്ള കേസ് ഇരുപക്ഷവും പരസ്പരം സാധ്യതകള്‍ തടയാനുള്ള ആയുധമായി ഉപയോഗിക്കുന്നുണ്ടെന്നാണ് സൂചന.

Next Story