Top

‘ശിവശങ്കര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍, ലൈഫ് പദ്ധതിയില്‍ കോഴപ്പണം കൈപ്പറ്റി’ ശിവശങ്കറിനെതിരെ ഇഡിയുടെ കുറ്റപത്രം

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് ഇഡി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പിച്ചത്. ശിവശങ്കര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനാണെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കര്‍ കള്ളക്കടത്ത് സംഘത്തെ അറിഞ്ഞുകൊണ്ട് സഹായിച്ചു, ലൈഫ് മിഷന്‍ പദ്ധതിയില്‍ കോഴപ്പണം കൈപ്പറ്റി, കോഴപ്പണമാണ് ലോക്കറില്‍ കണ്ടെത്തിയതെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ടെന്നും ശിവശങ്കറുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി നടപടിയെടുക്കണമെന്നും ഇഡി […]

24 Dec 2020 5:40 AM GMT

‘ശിവശങ്കര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍, ലൈഫ് പദ്ധതിയില്‍ കോഴപ്പണം കൈപ്പറ്റി’ ശിവശങ്കറിനെതിരെ ഇഡിയുടെ കുറ്റപത്രം
X

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു.
ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് ഇഡി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പിച്ചത്. ശിവശങ്കര്‍ സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരനാണെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു.

ശിവശങ്കര്‍ കള്ളക്കടത്ത് സംഘത്തെ അറിഞ്ഞുകൊണ്ട് സഹായിച്ചു, ലൈഫ് മിഷന്‍ പദ്ധതിയില്‍ കോഴപ്പണം കൈപ്പറ്റി, കോഴപ്പണമാണ് ലോക്കറില്‍ കണ്ടെത്തിയതെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ടെന്നും ശിവശങ്കറുടെ സ്വത്ത് കണ്ടുകെട്ടാന്‍ കോടതി നടപടിയെടുക്കണമെന്നും ഇഡി ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനാരിക്കേയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലാതാകും.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇഡി കണ്ടുകെട്ടി. സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും സ്വപ്നയുടെ ലോക്കറില്‍ നിന്ന് ലഭിച്ച പണവുമാണ് ഇഡി കണ്ടു കെട്ടിയത്. പൂവാര്‍ സഹകരണ ബാങ്ക്, കരമന ആക്സിസ് ബാങ്ക്, മുട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമിണ്‍ ബാങ്ക് എന്നിവിടങ്ങളിലായിരുന്നു പ്രതികളുടെ നിക്ഷേപമുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു ചോദ്യംചെയ്യലിന് പിന്നാലെ ശിവശങ്കര്‍ അറസ്റ്റില്‍ ആയത്.

Next Story