Top

ദേശീയ പതാകയേന്തി കര്‍ഷകര്‍ ദില്ലിയിലേക്ക്; പൊലീസ് ബാരിക്കേഡുകള്‍ വകഞ്ഞ് മുന്നോട്ട്; കൂറ്റന്‍ ട്രാക്ടര്‍ റാലിക്ക് സജ്ജം

വിവാദ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. റിപ്പബ്ലിക്ക് ദിനമായ ഇന്ന് ദില്ലിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പുരോഗമിക്കുകയാണ്. സിംഗു അതിര്‍ത്തിയില്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ദില്ലിയിലേക്ക് പ്രവേശിച്ചത്. കര്‍ഷകര്‍ ട്രാക്ടറുകളിലും പതാകകള്‍ ഏന്തിയുമാണ് റാലിയില്‍ പങ്കെടുക്കുന്നത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് വകഞ്ഞുമാറ്റി. പൊലീസ് സ്ഥാപിച്ച ട്രക്കുകളും കര്‍ഷകര്‍ മാറ്റി. 12 മണിയോടെയാണ് ട്രാക്ടര്‍ പരേഡ് തുടങ്ങുന്നത്. മൂന്ന് ലക്ഷത്തിലധികം ട്രാക്ടറുകള്‍ പരേഡില്‍ അണിനിരക്കും. ഒരു ട്രാക്ടറില്‍ […]

25 Jan 2021 10:39 PM GMT

ദേശീയ പതാകയേന്തി കര്‍ഷകര്‍ ദില്ലിയിലേക്ക്; പൊലീസ് ബാരിക്കേഡുകള്‍ വകഞ്ഞ് മുന്നോട്ട്; കൂറ്റന്‍ ട്രാക്ടര്‍ റാലിക്ക് സജ്ജം
X

വിവാദ കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. റിപ്പബ്ലിക്ക് ദിനമായ ഇന്ന് ദില്ലിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പുരോഗമിക്കുകയാണ്. സിംഗു അതിര്‍ത്തിയില്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ദില്ലിയിലേക്ക് പ്രവേശിച്ചത്.

കര്‍ഷകര്‍ ട്രാക്ടറുകളിലും പതാകകള്‍ ഏന്തിയുമാണ് റാലിയില്‍ പങ്കെടുക്കുന്നത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് വകഞ്ഞുമാറ്റി. പൊലീസ് സ്ഥാപിച്ച ട്രക്കുകളും കര്‍ഷകര്‍ മാറ്റി. 12 മണിയോടെയാണ് ട്രാക്ടര്‍ പരേഡ് തുടങ്ങുന്നത്. മൂന്ന് ലക്ഷത്തിലധികം ട്രാക്ടറുകള്‍ പരേഡില്‍ അണിനിരക്കും. ഒരു ട്രാക്ടറില്‍ നാല് പേര്‍ വരെയാണ് ഉണ്ടാവുക. വളണ്ടിയര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. രാജ്പഥില്‍ റിപ്ലബിക് ദിന പരേഡ് അവസാനിക്കുമ്പോള്‍ തന്നെ ദില്ലി അതിര്‍്ത്തികളില്‍ ട്രാക്ടര്‍റാലിക്ക് തുടക്കമാവും.

സിംഗു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ട്രാക്ടര്‍ റാലിക്ക് അനുമതി. ദില്ലിയില്‍ വ്യാപക ഗതാഗത നിയന്ത്രണണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നടമാര്‍ച്ച് നടത്താനും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്പഥില്‍ നിന്നും ആരംഭിച്ച് ചെങ്കോട്ടയില്‍ അവസാനിക്കുന്ന സൈനിക, അര്‍ധ-സൈനിക പരേഡുകളാണ് സാധാരണഗതിയില്‍ റിപ്പബ്ലിക് ദിനത്തിലെ പ്രധാന പരിപാടി. രാഷ്ട്രപതി പരേഡ് സല്യൂട്ട് സ്വീകരിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരിക്കും.
ട്രാക്ടര്‍ റാലിക്കായുള്ള പ്രയാണ പാത തയ്യാറായിക്കഴിഞ്ഞതായി റാലിക്ക് നേതൃത്വം നല്‍കുന്ന സംഘടനകളില്‍ ഒന്നായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി തിങ്കളാഴ്ച്ച വ്യക്തമാക്കിയിരുന്നു. റാലിയില്‍ കടുത്ത പൊലീസ് സുരക്ഷയാണ് ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയിലൂടെയായിരിക്കും റാലിയെന്നും കര്‍ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല, റാലിയില്‍ കര്‍ഷക സംഘടനകളുടെ കൊടികള്‍ മാത്രമേ ഉപയോഗിക്കാവുവെന്നും കര്‍ഷകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

Next Story